Connect with us

Kerala

മട്ടാഞ്ചേരിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ്വ അന്തരിച്ചു

Published

on

Share our post

മട്ടാഞ്ചേരി : മട്ടാഞ്ചേരിയിലെ അവശേഷിക്കുന്ന ജൂതരിൽ ഒരാളായ ക്വീനി ഹലേഗ്വ (89) അന്തരിച്ചു. കബറടക്കം മട്ടാഞ്ചേരി ജൂത സെമിത്തേരിയിൽ നടത്തി. ഇവരുടെ ഭർതൃസഹോദരിയുടെ മകൻ 65 വയസ്സ്‌ പിന്നിട്ട കിത്ത്‌ ഹലേഗ്വയാണ്‌ ഇനി ഇവിടെയുള്ളത്‌. കൊച്ചിയിലെ വ്യവസായിയായിരുന്ന എസ് കോഡറിന്റെ മകളാണ്‌ ക്വീനി ഹലേഗ്വ. പരേതനായ സാമുവൽ ഹലേഗ്വ ഭർത്താവാണ്‌. 2011 വരെ കൊച്ചിയിലെ വ്യവസായ ഗ്രൂപ്പായ എസ്- കോഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് പാർട്ണറായിരുന്നു. 2012 മുതൽ 2018 വരെ കൊച്ചി പരദേശി ജൂതപ്പള്ളിയുടെ മാനേജിങ് ട്രസ്റ്റിയുമായിരുന്നു. മക്കൾ: ഫിയോന അലൻ, ഡോ. ഡേവിഡ് (ഇരുവരും അമേരിക്കയിൽ). മരുമക്കൾ: അലൻ (ഇൻഷുറൻസ്, യു.എസ്.എ), സീസീ (ചാർട്ടേഡ് അക്കൗണ്ടന്റ്‌, അമേരിക്ക).

മട്ടാഞ്ചേരിയിൽ ഇനി കിത്ത്‌ മാത്രം

മട്ടാഞ്ചേരിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ്വ വിടപറഞ്ഞതോടെ ഇവിടെ ഇനിയുള്ളത്‌ ഒരു ജൂതവംശജൻമാത്രം, ക്വീനിയുടെ ഭർതൃസഹോദരിയുടെ മകൻ 65 പിന്നിട്ട കിത്ത് ഹലേഗ്വ. ജൂതപള്ളിക്കു സമീപം പൈതൃക കെട്ടിടത്തിലാണ്‌ ഇദ്ദേഹമുള്ളത്‌. കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണം, ബോട്ട് സർവീസ് എന്നിവയെല്ലാം ആരംഭിച്ച ജൂതവ്യവസായി എസ്. കോഡർ എന്നറിയപ്പെട്ടിരുന്ന സാറ്റു കോഡറിന്റെ മകളാണ്‌ ക്വീനി ഹലേഗ്വ. ഇവരുടെ ഭർത്താവ്‌ സാമുവൽ ഹലേഗ്വ നേരത്തേ മരിച്ചു. ഫോർട്ട്‌കൊച്ചിയിലെ കോഡർ ഹൗസിലായിരുന്നു കുടുംബം താമസിച്ചിരുന്നത്‌. അവിടം ഇപ്പോൾ ഹോട്ടലാണ്‌.

അഞ്ചുപതിറ്റാണ്ടുമുമ്പ് ഇസ്രയേലിൽനിന്ന് പലായനം ചെയ്ത ജൂതവംശജർക്ക് കൊച്ചി രാജാവ്‌ അഭയം നൽകുകയും രാജകൊട്ടാരത്തിനു സമീപം ആരാധനയ്ക്കായി പള്ളി പണിയാനും താമസത്തിനും കച്ചവടാവശ്യങ്ങൾക്കുമായി ഒരു പ്രദേശം നൽകുകയും ചെയ്‌തതോടെയാണ് കൊച്ചിയിൽ ജൂതത്തെരുവും ജൂതനഗരിയുമുണ്ടായത്. വ്യാപാര വാണിജ്യ മേഖലകളിൽ പ്രവർത്തിച്ച ജൂതർ കൊച്ചിയിൽ വൈദ്യുതി വിതരണ ശൃംഖലവരെ നടത്തിയിരുന്നു. 1948ൽ ഇസ്രയേൽ സ്വതന്ത്രമായതോടെ ജൂതസമൂഹം അവിടേക്ക്‌ മടങ്ങിത്തുടങ്ങി. 1950കളിൽ കൊച്ചിയിൽനിന്ന് രണ്ടായിരത്തിലേറെ ജൂതർ മടങ്ങി. ഘട്ടംഘട്ടമായി പലരും ഇസ്രയേൽ, അമേരിക്ക എന്നിവിടങ്ങളിലേക്ക് പോയതോടെ കൊച്ചിയിൽ ജൂതരുടെ എണ്ണം കുറഞ്ഞു. ജൂതവിശ്വാസപ്രകാരം പള്ളിയിലെ ആഴ്‌ചതോറുമുള്ള പ്രാർഥനയ്‌ക്ക് പത്ത് പുരുഷന്മാർ വേണമെന്നിരിക്കെ സബാത്ത് പ്രാർഥനയും നടത്തിയിരുന്നില്ല. 2019 ആഗസ്‌തിൽ ജൂതമുത്തശ്ശി സാറാ കോഹൻ (97) മരിച്ചതോടെ കൊച്ചിയിൽ ക്വീനിയും കിത്തും മാത്രമായി.

നിലവിൽ സംസ്ഥാനത്ത് എറണാകുളം, മാള, പറവൂർ, കോട്ടയം എന്നിവിടങ്ങളിലായി 20 ജൂതന്മാരാണുള്ളത്. ജൂതവിശ്വാസപ്രകാരമാണ്‌ ക്വീനിയുടെ കബറടക്കച്ചടങ്ങുകൾ നടന്നത്‌. ജൂതകാരണവരായ സാം എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചിയിലെ ജൂതശ്മശാനത്തിൽ അഞ്ഞൂറിലേറെ ശവക്കല്ലറകളുണ്ടെന്നാണ്‌ പറയുന്നത്‌.


Share our post

Kerala

ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Published

on

Share our post

മ​ല​പ്പു​റം: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്തു കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഡ്വ.​സു​ൽ​ഫി​ക്ക​ർ( 55) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഖ​ബ​റ​ട​ക്കം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് പ​ര​പ്പ​ന​ങ്ങാ​ടി പ​ന​യ​ത്തി​ൽ ജു​മ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ആ​ണ് മ​രി​ച്ച സു​ൽ​ഫി​ക്ക​ർ. സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ മു​ൻ ജി​ല്ല ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ഫ​സീ​ല​യാ​ണ് ഭാ​ര്യ. ആ​യി​ഷ , ദീ​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!