സംസ്ഥാനത്ത് കോഴിവില കുത്തനെ കുറഞ്ഞു

കണ്ണൂർ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ആഴ്ചകളില്‍ ചിക്കന്റെ വില 80 രൂപ വരെ എത്തിയിരുന്നു. അതേസമയം ചില്ലറ വിപണികളിൽ കോഴി വില കുറഞ്ഞത് വ്യാപാരം കൂട്ടിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞെങ്കിലും ചില്ലറ കച്ചവടക്കാർ വില കുറച്ചിരുന്നില്ല. പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.