സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടൻമാർ/ വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും വർഷത്തിൽ ഒരു തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള, പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടൻമാർ/ വിധവകൾ വരുമാന സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് ബുക്കിന്റെ പകർപ്പ്, വിമുക്തഭട/ വിധവ ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ അഞ്ചിന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!