വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം നല്കി

പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ഫണ്ട് കൈമാറി. വയനാടിന് വ്യാപാരി വ്യവസായി സമിതി 15 വീടുകൾ നിർമ്മിച്ചു നൽകും. ഏരിയ സെക്രട്ടറി എം.കെ. അനിൽ കുമാർ, യൂണിറ്റ് സെക്രട്ടറി ഷൈജിത്ത് കോട്ടായി, കോലത്താടൻ ബാലകൃഷ്ണൻ, കൂട്ട ഭാസ്കരൻ, സി. മുരളീധരൻ, കെ. വി. രാജൻ, വാച്ചാലി പ്രകാശൻ, സനിൽ ഹൃദ്യ എന്നിവർ പങ്കെടുത്തു.