Connect with us

IRITTY

ദുരിത ബാധിതർക്ക് 25 വീട്: ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ കാരുണ്യയാത്ര 12 മുതൽ

Published

on

Share our post

ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നടത്തുന്ന കാരുണ്യയാത്ര 12മുതൽ മൂന്ന് ഘട്ടങ്ങളിലായി നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ആദ്യ ഘട്ടം 12ന് രാവിലെ ഒൻമ്പതിന് ഇരിട്ടി പുതിയ ബസ്റ്റാന്റിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും. മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവയിലെ ഉന്നത ഉദ്ദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിക്കും. രണ്ടാംഘട്ടം 17നും മൂന്നാം ഘട്ടം 21നും നടത്തും. ബസ് ജീവനക്കാരുടെ പൂർണ്ണ പിൻതുണയോടെ നടത്തുന്ന കാരുണ്യ യാത്രയിൽ വിദ്യാർത്ഥികളും വ്യാപരികളും തൊഴിലാളികളുടേയും പൂർണ്ണ പങ്കാളിത്തം ഉണ്ടാകണം. 63 സ്വകാര്യ ബസ്സുകളാണ് ഇരിട്ടി ടൗൺ കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്നത്. കാരുണ്യയാത്രയിലൂടെ കിട്ടുന്ന വരുമാനം മുഴുവനായും വീട് നിർമ്മാണത്തിനായി മാറ്റിവെക്കുമെന്നും അസോസിയേഷൻ ഭാരവാഹികളായ അജയൻ പായം, ടൈറ്റസ് ബെന്നി, എം.എസ്. ബാബൂ സെന്റ്ജൂഡ്, എൻ.സി. ജോണി, റഷീദ് കേരള എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.


Share our post

IRITTY

നങ്ങേലിയൊരുങ്ങുന്നു ഓർമപ്പെടുത്തലുകളുമായി

Published

on

Share our post

ഇരിട്ടി:ഇരുനൂറ്റിയെട്ട്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ നങ്ങേലിയുടെ രക്തസാക്ഷിത്വത്തിന്റെ ചോര കിനിയുന്ന ശിൽപ്പം മെനഞ്ഞ്‌ കീഴ്‌പ്പള്ളിയിലെ പി ഡി മേഘനാഥൻ. മുലക്കരം പിരിക്കുന്ന രജാവാഴ്‌ചക്കാലത്തെ കാട്ടുനീതിക്കെതിരെ സ്വന്തം മാറിടം മുറിച്ച്‌ ജീവിതം ഹോമിച്ച ആലപ്പുഴ ചേർത്തലയിലെ നങ്ങേലിയുടെ ശിൽപ്പമാണ്‌ മേഘനാഥൻ പാഴ്‌വസ്തുക്കളിൽ തീർത്തത്‌. പത്തുദിവസത്തെ പരിശ്രമത്തിലാണ്‌ ശിൽപ്പം പൂർത്തിയായത്‌.
നേരത്തെ കുമിഴ്‌മരത്തിൽ കൊത്തിയും രാകിയും മേഘനാഥൻ രചിച്ച ‘ക്രിസ്തുവിന്റെ അവസാനത്തെ അത്താഴം’ ശിൽപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തരിച്ച സിപിഐ എം നേതാവ്‌ ബേബിജോൺ പൈനാപ്പിള്ളിലിന്റെ പൂർണകായശിൽപ്പവും മേഘനാഥന്റെ കരവിരുതിൽ പൂർത്തിയാവുന്നുണ്ട്‌. കാർപെന്ററി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സഹായത്തിലാണ്‌ ശിൽപ്പരചന. നാടകനടനും ചിത്രകാരനുമായ മേഘനാഥൻ ഗായകനുമാണ്‌.


Share our post
Continue Reading

IRITTY

വാനരപ്പടയില്‍ പൊറുതിമുട്ടി അയ്യപ്പൻകാവ് നിവാസികൾ

Published

on

Share our post

കാക്കയങ്ങാട് : വാനരപടയില്‍ പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്‍. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം മലിനമാക്കുന്നതും വീടുകളിലെത്തി അലക്കിയിട്ട തുണികള്‍വരെ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. പ്രദേശത്തെ ബഷീർ KP ,പുതിയ പുരയിൽ ഖദീജ ,ഹാരിസ് PK ,

TP കുഞ്ഞഹമ്മദ്,TP സാദിഖ് എന്നിവരുടെ വീടുകളിലും വീട്ടു പറമ്പുകളുമാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്.വാനരപടയില്‍ നിന്നും കൃഷിയെയും പ്രദേശവാസികളെയും രക്ഷിക്കാന്‍ കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്മാരെ പിടിച്ച് ശല്യം ഒഴിവാക്കണെമെന്നാണ് പ്രദേശവാസികളുടെ ആവശ്യം . പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് അയ്യപ്പൻ കാവ് നിവാസികള്‍.


Share our post
Continue Reading

IRITTY

അതിജീവനത്തിന്റെ മഞ്ഞൾഗാഥ

Published

on

Share our post

ഇരിട്ടി:കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക്‌ എട്ടിലാണ്‌ മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്‌. മഴ മാറിയാലുടൻ വിളവെടുപ്പ്‌ നടത്തി മഞ്ഞൾ വിത്താക്കി വിൽക്കും. കാട്ടാനകളും വന്യജീവികളും താരതമ്യേന ആക്രമിച്ച്‌ നശിപ്പിക്കാത്ത കൃഷിയെന്ന നിലയ്‌ക്കാണ്‌ ഫാമിലും ആദിവാസി മേഖലയിലും ഇടവിളകൃഷിയായി ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള കൃഷി വിപുലപ്പെടുത്തുന്നത്‌. വിപണിയിൽ ലഭിക്കുന്ന മഞ്ഞളിനേക്കാൾ നിറവും മണവും ഗുണവും ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ആറളം ഫാം മഞ്ഞളിനുള്ളതിനാൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്‌.കഴിഞ്ഞ വർഷം മഞ്ഞൾ കൃഷി നടത്തിയിരുന്നില്ല. രണ്ടുവർഷം മുമ്പ്‌ മികച്ച ആദായം ലഭിച്ചിരുന്നു. നേരത്തെ മഞ്ഞൾ പൊടിച്ച്‌ പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ചപ്പോഴും എളുപ്പം വിറ്റഴിക്കാനായി. ഇക്കൊല്ലം മുതലാണ്‌ മഞ്ഞൾ വിത്ത്‌ വിൽപ്പനക്ക്‌ ഊന്നൽ നൽകുന്നതെന്ന്‌ ഫാം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ പി കെ നിധീഷ്‌കുമാർ പറഞ്ഞു. ആദിവാസി പുനരധിവാസ മേഖലയിൽ ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലും ഇഞ്ചി, മഞ്ഞൾ കൃഷിയുണ്ട്‌.


Share our post
Continue Reading

Kerala16 mins ago

യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ പിടികൂടി

Kerala18 mins ago

മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട‘ഓർമ്മത്തോണി പദ്ധതി’ പ്രതിസന്ധിയിൽ

Kerala21 mins ago

പരിശീലനത്തിനെത്തിയ പെൺകുട്ടിക്കു പീഡനം: ബാഡ്മിന്റൺ താരം അറസ്റ്റിൽ

Kerala24 mins ago

ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

India29 mins ago

വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് ആദായനികുതി പിടിക്കാം- സുപ്രീം കോടതി

Kerala32 mins ago

തുലാവർഷ മഴ വൈകുന്നേരവും രാത്രിയും, പകൽ ചൂട് കൂടുന്നു

Kerala37 mins ago

ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തണമെന്ന് വയനാട് കളക്ടര്‍

THALASSERRY1 hour ago

തലശ്ശേരിയിലെ ഓട്ടോറിക്ഷകള്‍ 15ന് പണിമുടക്കും

Kerala1 hour ago

സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം; ന​വം​ബ​ര്‍ 15 മു​ത​ല്‍ 18 വ​രെ ആ​ല​പ്പു​ഴ​യി​ല്‍

Kannur1 hour ago

പാര്‍ടി നടപടി അംഗീകരിക്കുന്നു; മാധ്യമവാര്‍ത്തകള്‍ തള്ളി പി.പി ദിവ്യ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!