Connect with us

Kannur

കണ്ണൂരിലേത് വൈവാക്‌സ് മലമ്പനി

Published

on

Share our post

കണ്ണൂര്‍: മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി മാറാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും കോര്‍പ്പറേഷനും. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് മലമ്പനിയും നഗരത്തില്‍ കണ്ടെത്തിയത്. പ്ലാസ്‌മോഡിയം വൈവാക്‌സ് ഉണ്ടാക്കുന്ന വൈവാക്‌സ് മലേറിയയാണ് സ്ഥിരീകരിച്ചത്. ഇത് ഫാല്‍സിപാരം സ്പീഷിന്റെ അത്ര അപകടകാരിയല്ല. അനൊഫിലസ് സ്റ്റിഫന്‍സി എന്ന കൊതുകാണ് രോഗം പരത്തുന്നതെന്നും തിരിച്ചറിഞ്ഞു. ഈ കൊതുകിനെ കണ്ണൂരില്‍ നഗരപ്രദേശത്ത് ധാരാളം കണ്ടെത്തുന്നുണ്ട്.

ഒരുമാസം തീവ്രയത്‌നം

കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കെതിരേ ഒരുമാസത്തെ തീവ്രപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആരോഗ്യവകുപ്പും കോര്‍പ്പറേഷന്‍ അധികൃതരും. പൊതുസ്ഥലങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഫോഗിങ് നടത്തും. ഫീല്‍ഡ് സര്‍വേ നടക്കുന്നുണ്ട്. ഇതില്‍ കൊതുകിന്റെ ഉറവിടനശീകരണത്തിലും ശ്രദ്ധിക്കും.

രാത്രിയിലെ രക്തപരിശോധനയും തുടരും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം 50 കണ്ടിന്‍ജന്റ് ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നുണ്ട്.കോര്‍പ്പറേഷനില്‍പ്പെട്ട ടെമ്പിള്‍, തായത്തെരു, ആയിക്കര, താവക്കര, കാനത്തൂര്‍ പ്രദേശങ്ങളിലൊക്കെ കൊതുകുസാന്ദ്രത വളരെയധികമാണ്.

‘കൊതുക് ഫാക്ടറി’കള്‍

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ടാങ്കുകള്‍, താഴ്ചയില്ലാത്ത കിണറുകള്‍, ആള്‍താമസമില്ലാത്ത വീടുകളിലെ കിണറുകള്‍, സ്ഥാപനങ്ങളുടെ ടെറസ് തുടങ്ങിയ ഇടങ്ങളിലാണ് അനൊഫിലസ് സ്റ്റിഫന്‍സി വളരുന്നത്. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളൊക്കെ ‘കൊതുക് ഫാക്ടറി’യായി മാറുകയാണ്. അനൊഫിലസ് കൊതുകിന് പുറമെ, ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകും വീട്ടുപരിസരങ്ങളില്‍ ധാരാളമുണ്ട്. ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഈഡിസ് കൊതുകിന് അനുകൂല സാഹചര്യം ഒരുക്കുന്നതായി ഫീല്‍ഡ്വര്‍ക്കര്‍മാര്‍ പറയുന്നു.


Share our post

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post
Continue Reading

Kannur

സ്‌നേഹസംഗീതം നിറയും ഈ വീട്ടിൽ

Published

on

Share our post

തലശേരി:മദിരാശി കേരളസമാജം മുൻ ജനറൽ സെക്രട്ടറി തലശേരി രാഘവന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം ഒടുവിൽ സഫലമായി. മദിരാശി കേരള സമാജം മേഴ്‌സികോപ്പ്‌സിന്റെ സഹകരണത്തോടെ നിർമിച്ച വീട്‌ കുടുംബത്തിന്‌ കൈമാറി. തലശേരി രാഘവന്റെ സ്‌മരണ നിറഞ്ഞ സുദിനത്തിൽ മദിരാശി കേരള സമാജം ചെയർമാൻ ഗോകുലം ഗോപാലൻ വിളക്ക്‌ കൊളുത്തി വീട്‌ കൈമാറ്റം ഉദ്‌ഘാടനംചെയ്‌തു. തലശേരി രാഘവന്റെ ഭാര്യ മല്ലികയുടെ നിടുമ്പ്രത്തെ സ്ഥലത്താണ്‌ വീട്‌ നിർമിച്ചത്‌. വീട്ടുമുറ്റത്ത്‌ ചേർന്ന ചടങ്ങിൽ ചൊക്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷയായി. മേഴ്‌സികോപ്‌സ്‌ സ്ഥാപകൻ കൊച്ചി ഡപ്യൂട്ടി പൊലീസ്‌ കമീഷണർ കെ എസ്‌ സുദർശൻ, മദിരാശി കേരള സമാജം പ്രസിഡന്റ്‌ എം ശിവദാസൻപിള്ള, സെക്രട്ടറി ടി അനന്തൻ, ജില്ലാ പഞ്ചായത്തംഗം ഇ വിജയൻ, സിപിഐ എം ചെന്നെ ജില്ലാ സെക്രട്ടറി ജി സെൽവം, കെ അച്യുതൻ, പി കെ സജീന്ദ്രൻ, എസ്‌ഐ ശ്രീജേഷ്‌ എന്നിവർ സംസാരിച്ചു. വീട്‌ നിർമാണ കമ്മിറ്റി ചെയർമാൻ കെ വി വിശ്വമോഹനന്റെ സന്ദേശം ഡോ. അജയകുമാർ വായിച്ചു. റിട്ട. ഡിവൈഎസ്‌പി ടി കെ സുരേഷ്‌ സ്വാഗതം പറഞ്ഞു. തലശേരി നഗരസഭ മുൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പായറ്റ അരവിന്ദൻ എന്നിവരും മദിരാശി മലയാളി സമാജത്തിന്റെയും മേഴ്‌സികോപ്‌സിന്റെയും അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. മല്ലിക രാഘവൻ വിശിഷ്‌ടാഥികളെ പൊന്നാടയണിയിച്ചു. തലശേരി രാഘവൻ രചിച്ച പ്രാർഥനാഗാനം ജാൻവി ആലപിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ വീട്ടിലെത്തി കുടുംബത്തിന്‌ ആശംസ നേർന്നു. ദേശാഭിമാനിയുടെ മദിരാശി ലേഖകനായിരുന്ന തലശേരി രാഘവൻ കവിയും തിരക്കഥാകൃത്തുമായിരുന്നു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശിയാണ്‌.

 


Share our post
Continue Reading

Kannur

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ്;നവജാത ശിശുവിന്റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി

Published

on

Share our post

കണ്ണൂർ: വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കൽ കോളജിൽ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളിൽ എടുക്കേണ്ട രണ്ട് വാക്‌സിൻ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാൻ തുടങ്ങി. തുടർന്ന് ഇതേ ആശുപത്രിയിൽ കാണിച്ചപ്പോൾ മരുന്ന് തന്ന് വിടുകയായിരുന്നു.പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

 


Share our post
Continue Reading

Trending

error: Content is protected !!