റോഡ് നിറയെ കുഴികൾ ഇരിട്ടി – പേരാവൂർ റോഡിൽ ദുരിത യാത്രക്ക് അറുതിയില്ല

Share our post

ഇരിട്ടി : ഇരിട്ടി പേരാവൂർ റോഡിൽ വഴി ഏതാ കുഴി ഏതാണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം തകർന്നു. രണ്ടാഴ്ച മുൻപ് പയഞ്ചേരി മുക്ക് മുതൽ ജബ്ബാർക്കടവ് വരെ കുഴി മാത്രം കുഴി അടിച്ചിരുന്നു. അത് രണ്ട് ദിവസം കൊണ്ട് തകരുകയും ജബ്ബാർക്കടവ് മുതൽ പേരാവൂർ വരെ വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. ജബ്ബാർക്കടവ്, പായം മുക്ക്,പാറാടൻ മുക്ക്, കാക്കയങ്ങാട് അമ്പലമുക്ക്, മുരിങ്ങോടി എന്നിവിടങ്ങളിൽ അപകടരമാം വിധം റോഡ് തകർന്നിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും കുഴികളിൽ പെട്ട് അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഇരിട്ടി – നെടുംപൊയിൽ റോഡ് നവീകരണത്തിനായി 5 കോടി രൂപ അനുവദിച്ചിട്ടും പണികൾ ഒന്നും നടത്തിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!