ഗുണ്ടാ നേതാവ് വെട്ടു കത്തി ജോയിയെ വെട്ടിക്കൊന്നു
തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു.തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി മൂന്ന് മണിക്കൂറോളമാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആസ്പത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഇന്നലെ രാത്രി പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ വച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്ന് ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ താമസം.
രണ്ട് കാലിലും ഗുരുതര പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്.പുലർച്ചെരണ്ടുമണിയോടെയാണ് മരണം. പ്രതികളെ പിടികൂടിയിട്ടില്ല. ഗുണ്ടാ കുടിപ്പകയാകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് ഭാഷ്യം.