കിർതാഡ്സ് സംസ്ഥാന തല ക്വിസ് ; കൊട്ടിയൂർ സ്വദേശിനി അക്ഷരക്ക് ഒന്നാം സ്ഥാനം

കൊട്ടിയൂർ (കണ്ണൂർ ): ലോക തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കേരള പട്ടികജാതി പട്ടികവർഗ്ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ്( KIRTADS ) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കൊട്ടിയൂർ സ്വദേശിനിക്ക് ഒന്നാം സ്ഥാനം. കൊട്ടിയൂരിലെ പരേതനായ ഷാജികുമാറിന്റെയും രമയുടെയും മകളാണ്. കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിലെ എം.എ.ട്രൈബൽ സോഷിയോളജി വിദ്യാർത്ഥിനിയാണ് അക്ഷര.