Connect with us

Kannur

മിസിസ് കാനഡ എർത്ത് കിരീടം ചൂടി കണ്ണൂരുകാരി

Published

on

Share our post

കണ്ണൂർ: യോഗയുടെ ശക്തി പുതിയ തലമുറയ്ക്ക് പകർന്ന് കൊടുക്കണമെന്നും അതിന് വലിയ മാറ്റം ഉണ്ടാക്കാനാ കുമെന്നും മിസിസ് കാനഡ എർത്ത് പട്ടം നേടിയ കണ്ണൂരുകാരി മിലി ഭാസ്കർ. കാനഡയിലെ 39 ശതമാനം യുവതയും മാനസികപിരിമുറുക്കം കാരണം ബുദ്ധിമുട്ടുകയാണ്. 12-നും 19-നും ഇടയിൽ പ്രായമുള്ളവരിൽ ആത്മഹത്യാ പ്രവണത കൂടുന്നു. യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാനാകാത്തതും സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരവുമാണ് ഇതിന് പിന്നിലെന്നും യോഗ പരിശീലനം വഴി ഒരു പരിധി വരെ പുതിയ തലമുറയെ നേർവഴിക്ക് നടത്താനാകുമെന്നും രണ്ട് കുട്ടികളുടെ അമ്മയായ മിലി അഭിപ്രായപ്പെടുന്നു.

ജൂലായ് അവസാനം നടന്ന മത്സരത്തിലാണ് മിലി കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ ‘മാധവം’ വീ ട്ടിൽ ടി.സി. ഭാസ്കരൻ്റെയും ജയയുടെയും ഏക മകളാണ്. ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് മാനേജരാണ് ഭാസ്കരൻ. ജയ കണ്ണൂർ ജില്ലാ ബാങ്ക് മുൻ ജനറൽ മാനേജരും.

കാസർകോട് എൽ.ബി. എസ്. എൻജിനിയറിങ് കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സിൽ ബിരുദവും ബെംഗളൂരു ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ്മെൻ്റ് ബിരുദവും ഋഷികേശിൽ നിന്ന് യോഗാധ്യാപക കോഴം പൂർത്തിയാക്കിയിട്ടു ണ്ട് മിലി. 2024 ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ് സൗന്ദര്യമത്സരത്തി ലേക്ക് വഴിതിരിച്ചുവിട്ടത്. മത്സരത്തിന് യോഗ്യത നേടിയ 52 പേരിൽ കൊച്ചിയിൽ നി ന്നുള്ള ജനനി, തൃശ്ശൂരിലെ കിത്തു, കോഴിക്കോട്ടെ ചിത്ര എന്നീ മലയാളികളും ഉണ്ടായി രുന്നു. മിസിസ് കാനഡ എർ ത്തായി തിരഞ്ഞെടുക്കപ്പെട്ട തോടെ മിസിസ് എർത്ത് ഗ്ലോ ബൽ മത്സരത്തിൽ പങ്കെടു ക്കാനുള്ള തയ്യാറെടുപ്പിലാണ്.

കണ്ണൂർ സെയ്ന്റ് തെരേസാസിലും ചിന്മയ വിദ്യാ ലയത്തിലും പഠിക്കുന്ന കാലത്ത് കൂട്ടുകാരികൾക്കൊപ്പം തിരുവാതിര കളിച്ചതൊഴിച്ചാൽ കലയുമായി മിലിക്ക് മറ്റു ബന്ധങ്ങളൊന്നുമില്ല. പഠനത്തിലായിരുന്നു മകളു ടെ മുഴുവൻ ശ്രദ്ധയുമെന്ന് ഭാസ്കരനും ജയയും പറയുന്നു. ഇൻഫോസിസിൽ ജോലി ചെയ്യുന്നതിനിടെയാ ണ് ഡൽഹി മലയാളിയായമഹേഷ് കുമാറുമായുള്ള മിലിയുടെ വിവാഹം. അതിന് ശേഷം അസെൻ്ററിൽ ജോലി ചെയ്യുന്നതിനിടെയാണ് കാനഡ യിലെ പ്രശസ്തമായ ഡെലോയിറ്റ് എന്ന ഓഡിറ്റ് കമ്പനിയിൽ മാനേജറായി ചേർന്നത്.ഒൻപത് വർഷമായി കാനഡയിൽ തുടരുന്ന മിലി ഇപ്പോൾ കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. കാനഡയിൽ വിദ്യാർഥികളായ തമന്ന, അർമാൻ എന്നിവർ മക്കൾ.


Share our post

Kannur

ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്‌റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.


Share our post
Continue Reading

Kannur

സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ്- ജില്ലാതല മെഗാക്യാമ്പ് 27ന്

Published

on

Share our post

കണ്ണൂർ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകളിലെ കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടിയുടെ ജില്ലാതല മെഗാക്യാമ്പ് ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തും. കുടുംബകോടതി ജഡ്ജിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ പി നിധിന്‍ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡി.എം.ഒ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. 30 വയസിന് മുകളിലുള്ള കലക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ വനിതാ ജീവനക്കാര്‍ക്കും വനിതാ പോലീസിനും കണ്ണൂര്‍ കോടതി സമുച്ചയത്തിലെ വനിതാ അഡ്വക്കേറ്റ്‌സ്, സ്റ്റാഫ് എന്നിവര്‍ക്കും വേണ്ടിയുള്ള മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാമ്പും ബോധവത്കരണവുമാണ് നടത്തുന്നത്.


Share our post
Continue Reading

Kannur

എല്‍.പി സ്‌കൂള്‍ ടീച്ചര്‍- പി.എസ്.സി അഭിമുഖം

Published

on

Share our post

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍-709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികളുടെ അവസാന ഘട്ട അഭിമുഖം പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ്, 12, 13, 14, 19, 20, 21, 26, 27 (11 ദിവസം) തീയതികളില്‍ നടത്തും. അവസാന ഘട്ടത്തിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ എന്നിവ പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖ, അസല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പെര്‍ഫോമ, ഒ.ടി.വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം നിശ്ചിത സമയത്ത് നേരിട്ട് ഹാജരാകണം.


Share our post
Continue Reading

Trending

error: Content is protected !!