പറശ്ശിനിക്കടവിലെ ബോട്ട് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

പറശ്ശിനി : പറശ്ശിനിക്കടവിലെ ജല ഗതാഗത വകുപ്പിൻ്റെ ബോട്ട് സർവീസുകൾ ഇന്ന് പുനരാരംഭിക്കും. മാട്ടൂൽ അഴീക്കൽ ഫെറി സർവീസ് ബോട്ടിൻ്റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് വേണ്ടി പറശ്ശിനിക്കടവിൽ ഓടിയിരുന്ന ബോട്ടിനെ ഫെറി സർവീസ് ആക്കി മാറ്റിയതോടെ ഇവിടെയുള്ള ബോട്ട് സർവീസ് നിർത്തി വച്ചിരുന്നു. അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാട്ടൂൽ അഴീക്കൽ ഫെറി ബോട്ട് ഇന്ന് പുറത്തിറങ്ങും. ഇതോടെ പറശ്ശിനിക്കടവിൽ നിന്നുള്ള പതിവ് ബോട്ട് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.