മലയാളി നഴ്‌സ്‌ അയർലൻഡിൽ കാറപകടത്തിൽ മരിച്ചു

Share our post

പിറവം : അയർലൻഡിലെ കൗണ്ടി മയോയിൽ കാറപകടത്തിൽ മലയാളി നഴ്സ് മരിച്ചു. പിറവം കക്കാട് കളപ്പുരയിൽ ലിസി സാജുവാണ് (45) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭർത്താവ് സാജു, സാജുവിന്റെ അനുജൻ ജോണിക്കുട്ടിയുടെ ഭാര്യ മിനി എന്നിവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എൻ 59 നാഷണൽ റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ വ്യാഴം വൈകിട്ട് 4.30ന്‌ ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

സാജുവിന്റെ മകൻ എഡ്‌വിനും ഭാര്യ രാഖിയും ജോണിക്കുട്ടിയും മറ്റൊരു കാറിൽ തൊട്ടുമുമ്പേ യാത്ര ചെയ്തിരുന്നു. സാജുവിന്റെ വാഹനം കാണാത്തതിനെ തുടർന്ന് ഇവർ കാർ നിർത്തി കാത്തുനിന്നു. പിന്നീട്‌ അന്വേഷിച്ച്‌ മടങ്ങി വരുമ്പോഴാണ്‌ അപകടവിവരം അറിയുന്നത്‌. ലിസി വർഷങ്ങളായി റോസ് കോമൺ ഹോസ്‌പിറ്റലിൽ നഴ്‌സാണ്‌. കൗണ്ടി കിൽഡയറിലാണ് ഇവർ താമസിക്കുന്നത്. മക്കൾ: എഡ്വിൻ, ദിവ്യ. മരുമകൾ: രാഖി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!