ഭിന്നശേഷിക്കാർക്ക് സവിശേഷ തിരിച്ചറിയൽ കാർഡ്

കണ്ണൂർ : ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പങ്കെടുത്തു. സബ് കളക്ടർ സന്ദീപ് കുമാർ, കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഷമീമ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു, കെ.എസ്.എസ്.എം ജില്ലാ കോഡിനേറ്റർ കെ. അനീഷ് തുടങ്ങിയവർ സംസാരിച്ചു.