മദ്യനയക്കേസ്: 17 മാസത്തിനൊടുവിൽ മനീഷ് സിസോദിയയ്ക്ക് ജാമ്യം

Share our post

ന്യൂ‍ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപയുടെ ബോണ്ട് നൽകുകയും പാസ്പോർട്ട് സറണ്ടർ ചെയ്യുകയും വേണം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് 17 മാസത്തെ ജയിൽവാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തേക്ക് ഇറങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!