Connect with us

Kerala

വയനാട് ദുരന്തം; 310 ഹെക്ടർ കൃഷി നശിച്ചതായി കൃഷിവകുപ്പ്

Published

on

Share our post

മേപ്പാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ ചൂരൽമല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിൽ 310 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക വിവരം. മേപ്പാടി പഞ്ചായത്തിന്റെ കണക്ക് പ്രകാരം ദുരന്ത പ്രദേശമായി മാറിയ മൂന്ന് വാര്‍ഡുകളിലെ 750 ലധികം കുടുംബങ്ങൾ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഏലം, കാപ്പി, കുരുമുളക്, തേയില, തെങ്ങ്, വാഴ, കമുക്, ഇടവിളകൾ എന്നിവയാൽ സമൃദ്ധമായിരുന്നു ഈ പ്രദേശങ്ങൾ. 50 ഹെക്ടർ സ്ഥലത്തെ ഏലം, 100 ഹെക്ടറിൽ കാപ്പി, 70 ഹെക്ടറിൽ കുരുമുളക്, 55 ഹെക്ടര്‍ തേയില, 10 ഹെക്ടർ നാളികേരം,15 ഹെക്ടർ കമുക് കൃഷി, 10 ഹെക്ടർ വാഴ എന്നിങ്ങനെയാണ് നാശനഷ്ടത്തിന്‍റെ പ്രാഥമിക കണക്കുകൾ. കാർഷികോപകരണങ്ങളായ 80 കാട് വെട്ട് യന്ത്രങ്ങള്‍, 150 സ്പ്രേയർ, 750 കാര്‍ഷിക ഉപകരണങ്ങള്‍, 150 ലധികം മറ്റ് ഉപകരണങ്ങൾ, 200 പമ്പ് സെറ്റുകൾ എന്നിവയും നഷ്ടപ്പെട്ടു. വീട്ടു വളപ്പിലെ കൃഷിയും ദുരന്ത പ്രദേശത്തെ നഷ്ടമായി കണക്കാക്കുന്നുണ്ട്. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് കൃഷി നാശത്തിൻ്റെയും ആസ്തി നശിച്ചതിൻ്റെയും നഷ്ടം കണക്കാക്കി സർക്കാർ സഹായം നൽകും.കർഷകർക്കായി വിതരണം ചെയ്ത കാർഷിക വായ്പകൾ വിലയിരുത്തി വരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ് അറിയിച്ചു.


Share our post

Kerala

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.കോ​മ​റി​ൻ മേ​ഖ​ല​യ്ക്ക് മു​ക​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്.

കൂ​ടാ​തെ, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി, തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സു​മാ​ത്ര തീ​ര​ത്തി​നും തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യോ​ടെ ഇ​ത് തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി​പ്രാ​പി​ക്കു​ക​യും തു​ട​ർ​ന്നു​ള്ള ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലെ​ത്തി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ക്കു​ക​യും ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും ക​ർ​ണാ​ട​ക തീ​ര​ത്ത്‌ ഇ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​ന്ന് തെ​ക്ക​ൻ കേ​ര​ള തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് തീ​ര​ത്തും മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ക​ന്യാ​കു​മാ​രി പ്ര​ദേ​ശം, ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ, തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ, ആ​ൻ​ഡ​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മേ​ൽ​പ്പ​റ​ഞ്ഞ തീ​യ​തി​ക​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി.


Share our post
Continue Reading

Kerala

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Published

on

Share our post

കൊച്ചി :വിളിക്കാത്ത കല്യാണത്തിന്‌ പോകാതിരിക്കുകയാണ്‌ നല്ലതെന്ന്‌ പഴമക്കാർ പറയും. പുതിയ കാലത്തും ഈ ചൊല്ല്‌ പ്രസക്തം. സമൂഹമാധ്യമങ്ങളിൽ അജ്ഞാത നമ്പറുകളിൽ നിന്ന്‌ വരുന്ന കല്യാണംവിളികൾ സൂക്ഷിക്കണമെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പുനൽകുന്നു. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയിൽ ക്ലിക്ക്‌ ചെയ്‌താൽ പണി ക്ഷണിച്ചുവരുത്തലാകും.നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന എപികെ ഫയലുകളാണ്‌ കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്‌. കൂടുതലും വാട്‌സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണക്ഷണക്കത്തിന്റെ ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ്‌ വെബ്‌സൈറ്റിലാവും ചെന്നെത്തുക.

ഇതിനിന്ന്‌ ഏതെങ്കിലും ഫയൽ ഡൗൺലോഡ്‌ ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താൽ ഏതെങ്കിലും മാൽവെയർ ആപ്പ്‌ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങൾ സൈബർ തട്ടിപ്പുകാരന്‌ ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക്‌ നമ്മുടെ ഫോണിൽ സേവ്‌ ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും. ഓൺലൈൻ ബാങ്കിങ്‌ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ പാസ്‌വേർഡും തട്ടിപ്പ്‌ സംഘത്തിന്‌ ലഭിക്കാം. സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യാനും അവർക്ക്‌ സാധിക്കും. നമ്മുടെ പേരിൽ സുഹൃത്തുക്കളിൽ നിന്ന്‌ പണം തട്ടാനും ശ്രമിക്കും.

അതിനാൽ അജ്ഞാതമായ വിവാഹ ക്ഷണമോ ഏതെങ്കിലും ഫയലോ അറിയാത്ത നമ്പറിൽ നിന്ന് ലഭിച്ചാൽ അതിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന്‌ സൈബർ സുരക്ഷാ വിദഗ്‌ധരും സൈബർ പൊലീസും പറയുന്നു. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അയച്ചതാരാണന്ന്‌ ഉറപ്പുവരുത്തുക. പരിചയമുള്ളയാളുടെ നമ്പറിൽനിന്നാണ്‌ സന്ദേശം വന്നതെങ്കിലും അയാളെ വിളിച്ച്‌ കാര്യം തിരക്കുക. അയച്ചിട്ടില്ലെന്ന്‌ പറയുകയാണെങ്കിൽ ഒരിക്കലും തുറക്കരുത്‌. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ഉടനെ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930 നമ്പറിലോ പരാതി രജിസ്‌റ്റർ ചെയ്യുക.


Share our post
Continue Reading

Kerala

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Published

on

Share our post

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്‌പോർട്സ് ലീഗ് ആരംഭിച്ച് കേരളം. കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന കോളേജ് ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോർട്‌സ് ക്ലബ് തുടങ്ങും. പദ്ധതിയിലൂടെ മികച്ച കായിക സംസ്‌കാരം വാർത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിടുന്നു.ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുക. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും.

സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്‌പോർട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും. കമ്മിറ്റിയിൽ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുൻതാരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാൻസലർമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിർവ്വഹണ സമിതി.

പ്രൊഫഷണൽ ലീഗുകളുടെ മാതൃകയിൽ ‘ഹോം ആന്റ് എവേ’ മത്സരങ്ങളാണ് നടക്കുക. ജില്ലാ തല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയിൽ നിന്നും മുന്നിലെത്തുന്ന നാല് ടീമുകൾ സംസ്ഥാന ലീഗിൽ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകൾ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങൾ നിരീക്ഷിക്കാൻ പ്രൊഫഷണൽ ലീഗിൽ നിന്നുള്ള വിദഗ്ധരും പ്രൊഫഷണൽ കളിക്കാരും എത്തും.

സ്‌പോർട്‌സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പ്രൊഫഷണൽ ലീഗിലേക്കും വഴിയൊരുങ്ങും.സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവ്വും വളർച്ചയും ഇതുവഴി കൈവരിക്കാനാകും.


Share our post
Continue Reading

Kerala17 mins ago

ച​ക്ര​വാ​ത​ച്ചു​ഴി തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​കും; അ​ഞ്ചു​ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും

Kerala19 mins ago

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ പണി പാളും; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

Kerala22 mins ago

കേരളത്തിൽ കോളേജ് വിദ്യാർഥികൾക്കായി സ്‌പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

Kannur3 hours ago

നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ രണ്ടു മ്യൂസിയംകൂടി

THALASSERRY3 hours ago

സ്വപ്‌നതീരമൊരുങ്ങുന്നു, ആകാശക്കാഴ്‌ചകൾ കാണാൻ

IRITTY3 hours ago

കാട്ടുപന്നികൾ പരക്കെ; പൊറുതിമുട്ടി പെരുമ്പറമ്പ്‌

Kannur3 hours ago

കണ്ണൂർ ഫ്ളവർ ഫസ്റ്റ് 27 മുതൽ കലക്ട്രേറ്റ് മൈതാനിയിൽ

Kerala5 hours ago

എ.ഐ ക്യാമറകള്‍ വീണ്ടും ആക്ടീവ്; തലങ്ങും വിലങ്ങും പിഴ

India5 hours ago

ജയിലിലായ വിചാരണത്തടവുകാര്‍ക്ക് ജാമ്യത്തിന് വഴിയൊരുങ്ങുന്നു

Kerala7 hours ago

കെ-ടെറ്റ്: സമയ പരിധി നീട്ടി, തിരുത്തലുകൾക്കും അവസരം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!