വയനാടിനായി വ്യാപാരികൾ ഒരു കോടി രൂപ സമാഹരിക്കും

കണ്ണൂർ : വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ജില്ലയിൽ നിന്ന് ഒരു കോടി രൂപ സമാഹരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ദേവസ്യ മേച്ചേരി അധ്യക്ഷത വഹിച്ചു. യൂണിറ്റ് തലങ്ങളിൽ നിന്നും അംഗങ്ങളിൽ നിന്നുമാണ് ധനശേഖരണം. ഇതിനായി ഇന്ന് (7/8/24) മുതൽ 12 വരെ ക്യാമ്പയിൻ നടത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി പി. ബാഷിത്ത് അറിയിച്ചു.