Kerala
ഭാര്യാമാതാവിനെ യുവാവ് ഫ്‌ളാറ്റില്‍ കയറി തലക്കടിച്ച് കൊലപ്പെടുത്തി

ആറ്റിങ്ങല്‍ (തിരുവനന്തപുരം): ഭാര്യാമാതാവിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ് അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അനില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി ആക്രമണം നടത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് പ്രീതയും ഭര്‍ത്താവ് ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ നാലുമാസമായി പ്രതിയായ അനിലും ഭാര്യ ബിന്ധ്യയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരുന്നതായാണ് വിവരം. അനിലിനെ ഭയന്ന് ബിന്ധ്യയും രണ്ട് കുട്ടികളും പള്ളിപ്പുറത്തെ ഫ്‌ളാറ്റിലാണ് താമസം. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Kerala
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾക്ക് സപ്ലൈക്കോയിൽ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം: സ്‌കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന ഫെയറിൽ 15 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വിദ്യാർത്ഥികൾക്കാവശ്യമായ ബാഗ്, കുട, നോട്ട്ബുക്ക്, ഇൻസ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ മേളയിൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് കുറച്ച് പൊതു സമൂഹത്തിന് പരമാവധി സഹായം നൽകുക എന്നതാണ് ലക്ഷ്യം. സപ്ലൈകോയും, സഹകരണ സ്ഥാപനങ്ങളുമടക്കം നടത്തുന്ന വിപണി ഇടപെടൽ മാതൃകാപരമാണ്. ന്യായ വിലക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ താലൂക്ക്, ജില്ലാതലങ്ങളിൽ ഫെയറിലൂടെ ലഭ്യമാകും. 172 പേജുള്ള 31 രൂപ എംആർപിയുള്ള ശബരി നോട്ട്ബുക്കുകൾ 28 രൂപക്കാണ് സപ്ലൈകോ സ്‌കൂൾ ഫെയറിൽ വിതരണം ചെയ്യുന്നത്. കോളേജ്, പ്രീമിയം ബുക്കുകൾക്കും കുടകൾക്കുമെല്ലാം ഇതേ രീതിയിൽ വിലക്കുറവുണ്ടെന്നും പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കെ.എസ്.ആര്‍.ടി.സി യാത്രക്കാരനിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി

സുൽത്താൻബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെംഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെ.എസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്. സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ.എ, സുധീഷ്.കെ.കെ, ധന്വന്ത്.കെ.ആർ, ആദിത്ത്.വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ.ബി.ആർ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം, കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27 വയസ്), ബിശ്വ ജിത് കണ്ടെത്രയാ (19 വയസ്) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ തൃശൂർ നഗരത്തിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായി രാജേഷ് എന്നയാളും എക്സൈസിന്റെ പിടിയിലായി. ‘ഒറിയൻ സ്പെഷ്യൽ’ എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തൃശൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ യും പാർട്ടിയും ചേർന്നാണ് നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിൽ പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്