Kerala
യുവതി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യചെയ്തു. കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ(37)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കള്‍ സ്‌കൂളില്‍ പോയതിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ രണ്ടുവശത്തെയും വാതിലുകള്‍ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് തീയണച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസികസമ്മര്‍ദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരികപ്രശ്‌നങ്ങളും അലട്ടിയിരുന്നു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
ഗുരുവായൂരില്‍ 139 വിവാഹങ്ങള്‍; നടപ്പുരനിറഞ്ഞ് ജനം

തിരുവനന്തപുരം: ക്ഷേത്രത്തില്‍ ഇന്നലെ 139 വിവാഹങ്ങള്‍ നടന്നു. ദേവസ്വം വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ വിവാഹത്തിനെത്തിയവരും ഭക്തജനങ്ങളുമായി നടപ്പുര നിറഞ്ഞു. വധൂവരന്മാർ മണ്ഡപത്തിലേക്കെത്താൻ ബുദ്ധിമുട്ടി. വിവാഹങ്ങള്‍ കൂടുതലുള്ള ദിവസങ്ങളില്‍ സാധാരണ ദേവസ്വം മുന്നൊരുക്കം നടത്താറുണ്ട്. കിഴക്കേ നടപ്പുരയില്‍ വണ്‍വേ സംവിധാനം ഏർപ്പെടുത്തുന്നതിനാല്‍ വിവാഹത്തിനെത്തുന്നവർക്ക് തിരക്കനുഭവപ്പെടാതെ വിവാഹ മണ്ഡപത്തിലെത്താനാകും. കൂടുതല്‍ പോലീസിനേയും നിയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നലെ ഈ സംവിധാനങ്ങളൊന്നും ഏർപ്പെടുത്തിയില്ല. സെക്യൂരിറ്റി മാത്രമാണ് ജനങ്ങളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. നാലു വിവാഹമണ്ഡപങ്ങളിലുമായാണു വിവാഹങ്ങള്‍ നടന്നത്. ദർശനത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
Kerala
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ധനസഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള 300 രൂപ സഹായവും ഭക്ഷ്യ കൂപ്പൺ വിതരണവും പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങി സർക്കാർ. സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഉപജീവനമാർഗ്ഗം ഇല്ലെന്ന സത്യവാങ്മൂലം ദുരന്തബാധിതർ നൽകണമെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 19 മുതൽ സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. ആയിരം രൂപയുടെ കൂപ്പൺ ജില്ലാ ഭരണകൂടം മുഖേന ലഭ്യമാക്കി എന്നും സർക്കാർ വ്യക്തമാക്കി. 300 രൂപ സഹായം മുടങ്ങിയതും ഭക്ഷ്യ കൂപ്പൺ നൽകാത്തതും ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍, മെയ് ഏഴുവരെ അപേക്ഷിക്കാം; അറിയേണ്ട കാര്യങ്ങള്‍

ജൂണില്‍ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in ല്‍ കയറി അപേക്ഷ നല്‍കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 16 മുതല്‍ മെയ് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.
അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് എട്ട് ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനും അവസരം നല്‍കും. മെയ് 9 മുതല്‍ 10 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താവുന്നതാണ്. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂണ്‍ 21 മുതല്‍ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ. പരീക്ഷയ്ക്ക് ഒരാഴ്ച മുന്‍പ് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അപേക്ഷാ ഫോം എങ്ങനെ പൂരിപ്പിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in, nta.ac.in, ugcnetjun2025.ntaonline.in സന്ദര്‍ശിക്കുക.
‘UGC NET 2025 June application form’ എന്നതിലേക്കുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിസ്ഥാന വിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ ചെയ്യുക.
രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അപേക്ഷാ ഫോമുമായി മുന്നോട്ട് പോകുക.
രേഖകള്‍ അപ്ലോഡ് ചെയ്യുക, അപേക്ഷാ ഫീസ് അടയ്ക്കുക, സമര്‍പ്പിക്കുക.
ഭാവി റഫറന്‍സിനായി UGC NET 2025 ജൂണ്‍ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
അപേക്ഷാ ഫീസ്
ജനറല്‍/അണ്‍റിസര്‍വ്ഡ് – 1,150/
ജനറല്‍-EWS/OBC-NCL – 600/
SC/ST/PwD – 325 രൂപ
യുജിസി അംഗീകരിച്ച സര്‍വകലാശാലകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ബിരുദാനന്തര ബിരുദത്തിലോ തത്തുല്യ പരീക്ഷയിലോ കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് നേടിയ ജനറല്‍/അണ്‍റിസര്‍വ്ഡ്/ജനറല്‍-ഇഡബ്ല്യുഎസ് വിദ്യാര്‍ഥികള്‍ക്ക് ഈ പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യുജിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്