മാലിന്യം കൂട്ടിയിട്ട അഞ്ച് തട്ടുകടകൾക്ക് പിഴ

കണ്ണൂർ: ജില്ലാ എൻഫോഴ്സസ്മെന്റ്റ് സ്ക്വാഡ് കണ്ണൂർ ദേശീയ പാതയോരത്തെ താഴെ ചൊവ്വ മുതൽ കിഴുത്തള്ളി വരെയുള്ള തട്ടുകടകളിൽ പരിശോധന നടത്തി. ജൈവ- അജൈവ മാലിന്യങ്ങൾ തരം
തിരിക്കാതെ കൂട്ടിയിട്ടതിന് അഞ്ച് തട്ടുകടകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി നടപടിയെടുക്കാൻ കോർപ്പറേഷന് നിർദേശം നൽകി. റോഡരികിലും ദേശീയപാതക്കും റെയിൽപാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കും
തട്ടുകടയിലെ മാലിന്യങ്ങൾ തള്ളുന്നതായി പരാതി ഉയർന്നതിനെ
തുടർന്നാണ് പരിശോധന.