ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സീറ്റൊഴിവ്

കണ്ണൂർ : എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2024-25 അധ്യയന വർഷത്തിൽ ഒന്നാം വർഷം ബി.എസ്.സി ഫിസിക്‌സ്, ബി.എ. ഹിന്ദി, ഫങ്ഷണൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബി-കോം എന്നീ കോഴ്‌സുകൾക്ക് എസ്.സി, എസ്.ടി വിഭാഗത്തിൽ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ അപേക്ഷിച്ച പ്രിന്റ് ഔട്ട് സഹിതം ആഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0467 2245833, 9188900213.