സഹായവുമായി ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയും

പേരാവൂർ : ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റി അംഗങ്ങളും 11 മേഖലാ കമ്മറ്റികളുടെ ഭാരവാഹികളുടെയും വിഹിതം 1,23,700 രൂപ ജില്ലാ ഖജാഞ്ചി കെ.ജി. ദിലീപിന് കൈമാറി. ഈ മാസം 11 വരെ യൂണിറ്റുകളിൽ നിന്നും പഴയ പത്രങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ച് വില്പന നടത്തി പണം സ്വരൂപിക്കും. ബ്ലോക്ക് സെക്രട്ടറി ടി. രഗിലാഷ്, പ്രസിഡന്റ് ശ്രീജിത്ത് കാരായി, ജില്ലാ കമ്മറ്റിയംഗം എം.എസ്. അമൽ, എ. നിത്യ, പി.എസ്. രജീഷ്, ടി.കെ. യൂനസ്, അക്ഷയ മനോജ്, കെ. ചന്ദ്രജിത് എന്നിവർ സംസാരിച്ചു.