വയനാട് ദുരന്തം; സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചു ദിവസത്തെ ശമ്പളം നല്‍കും

Share our post

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധരായി സര്‍ക്കാര്‍ ജീവനക്കാരും. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നൽകാനുള്ള സൗകര്യം വേണമെന്നും നിര്ബന്ധിതമാക്കരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.ഇത് സർക്കാരിന്റെ പരിഗണനയിലാണ്.

ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നൽകാൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള അവസരം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഒറ്റതവണയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാം. അഞ്ചിലേറെ ദിവസത്തെ ശമ്പളം നൽകാൻ താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അതുമാകാമെന്നും സംഘടനകൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!