ഷിരൂരിൽ നിന്ന് 55 കി.മീ അകലെ കടലിൽ മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

Share our post

അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാ​ഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ സഹോദരൻ അഭിജിത്തും ലോറി ഉടമ മനാഫും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മത്സ്യത്തൊഴിലാളിയായ ഒരാളെ കാണാതായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!