സർവീസ് നടത്തില്ല; പരശുറാം എക്സ്പ്രസ് ഭാഗികമായി

തിരുവനന്തപുരം : മംഗളൂരു–കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് (16649) 12, 15 തീയതികളിലും കന്യാകുമാരി–മംഗളൂരു എക്‌സ്‌പ്രസ് (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും- കന്യാകുമാരിക്കുമിടയിൽ സർവീസ് നടത്തില്ലെന്ന് അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ് നടത്തും. നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന് അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ–പുനലുർ എക്‌സ്‌പ്രസ് (16729) 12, 15 തീയതികളിലും പുനലൂർ–മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. ആറ്, എട്ട്, ഒൻപത് തീയതികളിൽ പതിവുപോലെ സർവീസ് നടത്തും.