Connect with us

Kerala

പുതിയ തന്ത്രവുമായി തട്ടിപ്പുകാർ; ഐ.ടി.ആർ ഫയൽ ചെയ്തവർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്

Published

on

Share our post

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി റീഫണ്ടിൻ്റെ പേരിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഐടിആർ ഫയൽ ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് നികുതിദായകർക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം

രാജ്യത്തുടനീളം ഏഴ് കോടിയിലധികം ആളുകൾ ഐ.ടി.ആറിനായി ഫയൽ ചെയ്തിട്ടുണ്ട്. ആദായനികുതി റീഫണ്ടുകളെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. തട്ടിപ്പുകാർ ഹൈടെക് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യാജ ആദായനികുതി റീഫണ്ട് സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്.

തട്ടിപ്പ് നടത്തുന്ന രീതി

തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് ഒരു ലിങ്ക് അയയ്ക്കുകയും ആ ലിങ്കിൽ ക്ലിക് ചെയ്താൽ ആദായ നികുതി റീഫണ്ട് ലഭിക്കുമെന്നുള്ള വ്യാജ സന്ദേശം അയക്കുന്നു. ഉപഭോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ അവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് നികുതിദായകർക്ക് ആദായ നികുതി വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആദായനികുതി റീഫണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ലിങ്കും തുറക്കുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആദായ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഒടിപി, പാൻ കാർഡ് വിവരങ്ങളും മറ്റ് അനുബന്ധ വിശദാംശങ്ങളും ഫോണിലൂടെ പങ്കിടരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐടിആർ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ ക്രൈം പോലീസ് പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ തട്ടിപ്പ് തന്ത്രമാണ്. ഇക്കാര്യം സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post

Kerala

സ്‌കൂട്ടറിൽ ലോറിയിടിച്ച് തെറിച്ചു വീണ യാത്രക്കാരന്‍ അതേ ലോറി കയറി മരിച്ചു

Published

on

Share our post

വടക്കഞ്ചേരി: ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം ലോറിയിടിച്ച് തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രികന്‍ അതേ ലോറി കയറിയിറങ്ങി മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന്‍ ( 43 ) ആണ് മരിച്ചത്. നിര്‍ത്താതെ പോയ ലോറി വാണിയമ്പാറയില്‍ വെച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.വ്യാഴാഴ്ച രാവിലെ 9.20-നാണ് അപകടം. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ബീവറേജസ് ഔട്ട്‌ലെറ്റിലെ ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന്‍ ജോലിക്ക് പോവുകയിരുന്നു. ടോള്‍ കടന്ന് 200 മീറ്റര്‍ ദൂരത്തിലാണ് അപകടം. പിന്നില്‍ വന്ന ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു. റോഡിലേക്ക് തെറിച്ചു വീണ ഉണ്ണിക്കൃഷ്ണന്റെ ദേഹത്തു കൂടി ലോറി കയറിയിറങ്ങി. മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർദിശയിലൂടെ വന്ന ഇരുചക്രവാഹനം ശരീരത്തിൽ കയറിയാണ് അഭിന് ജീവൻ നഷ്ടമായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


Share our post
Continue Reading

Kerala

നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Published

on

Share our post

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.


Share our post
Continue Reading

KOOTHUPARAMBA13 hours ago

കൈതേരിയിൽ ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

Kerala17 hours ago

സ്‌കൂട്ടറിൽ ലോറിയിടിച്ച് തെറിച്ചു വീണ യാത്രക്കാരന്‍ അതേ ലോറി കയറി മരിച്ചു

Kerala17 hours ago

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Kerala18 hours ago

നവരാത്രി: സംസ്ഥാനത്ത് നാളെ പൊതു അവധി

Kannur18 hours ago

വിലാസം ശരിയാണ്; എന്നാൽ പയ്യന്നൂർ തപാലോഫീസിലെത്തിയാൽ പെടും!

PERAVOOR18 hours ago

മോർണിങ്‌ ഫെെറ്റേഴ്‌സിന്‌ ഇതൊന്നും വെറും ‘കളി’യല്ല

Kerala19 hours ago

ഒറ്റയാനെ കണ്ടെത്തൂ ,ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

Kerala19 hours ago

വീണ്ടും അതിർത്തികടന്ന് തിരുവോണം ബമ്പർ, ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കർണാടക സ്വദേശി

Kerala19 hours ago

മിക്സ്ചറിന് നിറം കിട്ടാൻ ‘ടാർട്രാസിൻ’ ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു

Kerala20 hours ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!