Connect with us

Kerala

ഒടുവിൽ അതും സംഭവിച്ചു; ബി.എസ്.എന്‍.എല്‍ 5 G വരുന്നു, ആദ്യമെത്തുക ഈ നഗരങ്ങളില്‍

Published

on

Share our post

സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് പ്ലാന്‍ ഉയര്‍ത്തിയതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് ആകൃഷ്ടരാവുകയാണ് ഒരു വിഭാഗം. രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബി.എസ്.എന്‍.എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുകയാണ്. 4ജി സേവനങ്ങളിലേക്ക് ബിഎസ്എന്‍എല്‍ മാറുന്നത് തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ്. അടുത്തിടെ, കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബി.എസ്.എന്‍.എലിന്റെ 5ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ചിരുന്നു. 5ജി നെറ്റ് വര്‍ക്കില്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ബി.എസ്.എന്‍.എല്ലിന്റെ 5ജി വിന്യാസം ഉടന്‍ ആരംഭിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇത് വലിയ ആവേശമുയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം 5ജി ലേബലോടു കൂടിയ ബിഎസ്എന്‍എല്‍ സിംകാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഒരു വീഡിയോയും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. ഇത് മഹാരാഷ്ട്രയിലെ ഒരു ബി.എസ്.എന്‍.എല്‍ ഓഫീസില്‍ ചിത്രീകരിച്ചതാണ് എന്നാണ് വിവരം.നിലവില്‍ ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് എട്ട് ഇടങ്ങളിൽ ബി.എസ്.എന്‍.എല്‍ 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. ഡല്‍ഹിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു കാമ്പസ്, ഐ.ഐ.ടി, സഞ്ചാര്‍ ഭവന്‍, ഹൈദരാബാദ് ഐ.ഐ.ടി, ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍, ബെംഗളുരുവിലെ സര്‍ക്കാര്‍ ഓഫീസ്, ഡല്‍ഹിയിലെ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവിടങ്ങളിലാണ് ആദ്യം 5ജി നെറ്റ് വര്‍ക്ക് പരീക്ഷിക്കുക.


Share our post

Kerala

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Published

on

Share our post

പൂജാ അവധിയിലെ തിരക്ക് കുറയ്ക്കാൻ കേരളത്തിന് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലേക്കും പുറത്തേയ്ക്കുമായി രണ്ട് ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. ചെന്നൈ മലയാളികൾക്ക് വലിയ അനുഗ്രഹമായി കോട്ടയം – ചെന്നൈ സെന്റർ സ്പെഷ്യൽ തീവണ്ടിയാണ് ഒന്ന്. ചെന്നൈ സെൻട്രലിൽ നിന്ന് 10,12 തീയതികളിൽ രാത്രി 11.55നാണ് ട്രെയിൻ പുറപ്പെടുക. പിറ്റേ ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയം എത്തും. കോട്ടയത്തു നിന്ന് ഒക്ടോബർ 11,13 തീയതികളിൽ വൈകുന്നേരം 4.45ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം കാലത്ത് 8.20നാണ് ചെന്നൈ സെൻട്രലിൽ എത്തുക. ആകെ 4 സർവീസുകൾ മാത്രമാണ് ഈ ട്രെയിനിനുള്ളത്. 8 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കൊച്ചുകളുമാണ് ട്രെയിനിലുണ്ടാകുക. എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

മലബാർ മേഖലയിലുള്ളവർക്ക് വലിയ ഉപകാരമാകുന്ന എറണാകുളം ജങ്ഷൻ – മംഗലാപുരം ജങ്ഷൻ തീവണ്ടിയാണ് മറ്റൊന്ന്. ഒക്ടോബർ 10 ഉച്ചയ്ക്ക് 12.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9 മണിക്ക് മംഗലാപുരം എത്തും. തുടർന്ന് പിറ്റേ ദിവസം (ഒക്ടോബർ 11) ഉച്ചയ്ക്ക് 1.50ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.25ന് എറണാകുളം എത്തും. ആകെ 2 സർവീസുകൾ മാത്രമാണ് ഉണ്ടാകുക. ആലുവ, തൃശൂർ, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് സ്റ്റോപ്പുകൾ.


Share our post
Continue Reading

Kerala

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Published

on

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.കൊച്ചിയിൽ 19-ന് പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് കൗണ്ടർ പ്രവർത്തിക്കുക.കണ്ണൂരിൽ 20-ന് പത്ത് മണി മുതൽ അഞ്ച് വരെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് രേഖകൾ സ്വീകരിക്കുക.23 വരെ കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലും 10 മുതൽ അഞ്ച് വരെ രേഖകൾ സ്വീകരിക്കും.


Share our post
Continue Reading

Kerala

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

Published

on

Share our post

കേരളത്തില്‍ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയര്‍ സംവിധാനം മുഴുവന്‍ സര്‍വകലാശാകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്.ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു. തിരുവനന്തപുരം ഐ.എം.ജിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും അസാപ് കേരളയും സംയുക്തമായി നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.നിലവില്‍ സര്‍വകലാശാലകളിലെല്ലാം കംപ്യൂട്ടര്‍ സേവനങ്ങളുണ്ട്. പക്ഷേ, പരസ്പ്പര ബന്ധമില്ലാതെയാണ് പ്രവര്‍ത്തനം. ഇതിനെയെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതോടെ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവ ഒറ്റ കുടക്കീഴിലേക്ക് മാറും. കേരള റിസോഴ്സ് ഫോര്‍ എജുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ് (കെ-റീപ്പ്) എന്ന പ്ലാറ്റ്ഫോമിനു കീഴില്‍ എത്തുന്നതോടെ വിദ്യാര്‍ഥി പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കെ റീപ്പ് വഴി നടക്കും.


Share our post
Continue Reading

Kerala3 mins ago

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Kerala16 mins ago

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Kerala60 mins ago

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

Kannur1 hour ago

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Kerala1 hour ago

സ്ക്രീൻ ടൈം കൂടുന്നത് ഒന്‍പത്,പത്ത് വയസ്സുകാരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നു

health1 hour ago

ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; രോഗവുമായിട്ടാവാം തിരിച്ചിറങ്ങുന്നത്

PERAVOOR2 hours ago

വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ

Kannur2 hours ago

ഓണ്‍ലൈൻ തട്ടിപ്പുകാര്‍ക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍

Kerala2 hours ago

ഈ സന്ദേശം ആർക്കും ലഭിക്കാം, വിശ്വസിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്

Kerala2 hours ago

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ ഡിസംബര്‍ മുതല്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!