KELAKAM
വെള്ളപ്പൊക്കത്തിൽ ആനമതിലിന്റെ തകർച്ച ; കാട്ടാനപ്പേടിയിൽ നെഞ്ചിടിപ്പോടെ കർഷകർ

കേളകം : കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലും ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും ചീങ്കണ്ണിപ്പുഴയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ആന മതിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ആറളം വന്യജീവിസങ്കേതത്തെ വേർതിരിക്കുന്ന ആന മതിലാണ് മലവെള്ളപ്പാച്ചലിൽ പലയിടങ്ങളിലായി തകർന്നു വീണത് . ഇതുമൂലം കാട്ടാനകളുടെ കടന്നുകയറ്റം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കർഷകർ. ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയെത്തിയ വെള്ളം ആന മതിലും കടന്നു മറിഞ്ഞാണ് ഒഴുകിയത്. വെള്ളപ്പൊക്കത്തിൽ ആറളം ആന മതിൽ അഞ്ചിടങ്ങളിലാണ് തകർന്നത്. മുട്ടുമാറ്റി മലയോരപാതയോട് ചേർന്നു രണ്ടിടങ്ങളിലും, വാളുമുക്കിൽ മൂന്നിടങ്ങളിലുമാണ് മതിൽ തകർന്നത്.
ആനകൾ ഉൾപ്പെടെ വന്യ ജീവികൾ കൃഷിയിടങ്ങളിൽ കടക്കാതിക്കാൻ നിർമ്മിച്ച മതിൽ ഉടൻ പുനർനിർമ്മിച്ചില്ലെങ്കിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുമെന്നാണ് കർഷകരുടെ ആശങ്ക. ആന മതിൽ ഉള്ളപ്പോൾ പോലും പുഴ കടന്നും ആന മതിലും, തൂക്ക് വൈദ്യുതി വേലി തകർത്തും കാട്ടാനകൾ ജനവാസ പ്രദേശങ്ങളിൽ കടന്ന് കാർഷിക വിളകൾ നശിപ്പിച്ച സംഭവങ്ങളുണ്ട്. അപ്പോൾ ആന മതിൽ പൊളിഞ്ഞ് കിടക്കുമ്പോഴുണ്ടാകാവുന്ന അവസ്ഥ കർഷകർക്ക് ഊഹിക്കാൻ പോലുമാവില്ല. ആറളം ഫാമിൽ ആന മതിൽ നിർമ്മാണം ആരംഭിച്ചത് മുതൽ ഫാമിലും, പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. ഇപ്പോൾ ഈ കാട്ടാനകൾ വനാതിർത്തികളിലും ചീങ്കണ്ണിപ്പുഴയോരത്തുമാണ് തമ്പടിച്ചിട്ടുള്ളത്. ഇവ ഏത് നിമിഷവും ആന മതിൽ തകർന്ന ഭാഗത്ത് കൂടി ജനവാസ മേഖലയിലേക്ക് പ്രവേശിക്കുമെന്ന ഭീതിയിലാണ് വനാതിർത്തിയിലെ ഗ്രാമവാസികൾ. തകർന്ന ആന മതിൽ പുനർനിർമ്മാണം നടത്തും വരെ താൽകാലിക പരിഹാരമായി തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കുകയും, നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നും കർഷകരും, കർഷക സംഘടനകളും ആവശ്യപെടുന്നു.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്