Connect with us

Kerala

നിലയ്‍ക്കാത്ത മനുഷ്യസ്‌നേഹം: ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി

Published

on

Share our post

തിരുവനന്തപുരം: മനുഷ്യസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടമായി നാടൊന്നാകെ കേരളത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. കോഴിക്കോട് കോർപ്പറേഷൻ മൂന്ന് കോടി രൂപ നൽകി. യെസ് ഭാരത് വെഡ്ഡിങ്ങ് കളക്ഷൻ ഒരു കോടി രൂപ, തമിഴനാട് മുൻ മന്ത്രിയും വി.ഐ.ടി യൂണിവേഴ്സിറ്റി, ഫൗണ്ടർ ചാൻസലറുമായ ജി.വിശ്വനാഥൻ ഒരു കോടി രൂപ, കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ 50 ലക്ഷം രൂപ, രാംരാജ് കോട്ടൺ 25 ലക്ഷം രൂപ, കേരള സംസ്ഥാന യുവജനക്ഷേമബോർഡ് 25 ലക്ഷം രൂപ, യുവജനക്ഷേമബോർഡ് വൈസ് ചെയർമാൻ്റെ ഒരുമാസത്തെ അലവൻസ്, ബോർഡ് അംഗങ്ങൾ, ജില്ലാ-ബ്ലോക്ക് -മുൻസിപ്പാലിറ്റി- കോപ്പറേഷൻ കോ ഓർഡിനേറ്റർമാർ, അവളിടം ക്ലബ് സംസ്ഥാന- ജില്ലാ കോ ഓർഡിനേറ്റർമാർ, ടീം കേരള സംസ്ഥാന കോ ഓർഡിനേറ്റർ എന്നിവരുടെ അലവൻസും, ജീവനക്കാരുടെ വിഹിതവും ചേർത്താണ് തുക സമാഹരിച്ചത്.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ 20 ലക്ഷം രൂപ, കേരള സോഷ്യൽ സെന്റർ, അബുദാബി 10 ലക്ഷം രൂപ, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ, മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ മധുര 10 ലക്ഷം രൂപ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ, ധർമ്മടം സർവ്വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ, പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷമി നായർ പി അഞ്ച് ലക്ഷം രൂപ, ചലചിത്രതാരം ജയറാം അഞ്ച് ലക്ഷം രൂപ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം 2,57,750 രൂപ

ഡോ. കെ എം തോമസും മകൾ സൂസൻ‌ തോമസും രണ്ട് ലക്ഷം രൂപ, ഡോ. കെ ​എം മാത്യു ഒരു ലക്ഷം രൂപ, കടയ്ക്കൽ ഗവ. വോക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക 2,47,600 രൂപ, കാലിക്കറ്റ് കോ ഓപറേറ്റീവ് അർബൻ ബാങ്ക് രണ്ട് ലക്ഷം രൂപ, കവി ശ്രീകുമാരൻ തമ്പി ഒരു ലക്ഷം രൂപ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഒരു ലക്ഷം രൂപ, എം.സി ദത്തൻ, മെൻ്റർ (സയൻസ്) മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു ലക്ഷം രൂപ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ.എ റഷീദ് ഒരു ലക്ഷം രൂപ, ഇടുക്കി കളക്ടർ വി. വിഘ്നേശ്വരി, എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് ചേർന്ന് ഒരു ലക്ഷം രൂപ

കേരള അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ 1,87,000 രൂപ, സംസ്ഥാന പ്ലാനിങ്ങ് ബോർഡ് മെമ്പർ ഡോ. കെ. രവി രാമൻ ഒരു ലക്ഷം രൂപ, തൃശൂർ കലക്ടർ അർജ്ജുൻ പാണ്ഡ്യൻ 98,445 രൂപ, മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മിൽ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപ, തിരുവനന്തപുരം നന്ദൻകോട് വയലിൽ വീടിൽ ജയകുമാരി ടി ഒരു ലക്ഷം രൂപ, തിരുവനന്തപുരം സ്വദേശിയും റിട്ട.എൽ. ഐ. സി ഉദ്യോഗസ്ഥനുമായ ഭാസ്ക്കര പിള്ള ഒരു ലക്ഷം രൂപ, ലിവർപൂൾ ഫാൻസ് വാട്ട്സാപ്പ് കൂട്ടായ്മ 80,000 രൂപ, ഹാർബർ എൽ. പി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 75,000 രൂപ, ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഏഴാമത് ബാച്ച് തണ്ടർബോൾട്ട് കമാൻഡോസ് 56,000 രൂപ, വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് 55,000 രൂപ,

മുൻ‌ എം. എൽ. എ കെ. ഇ. ഇസ്മയിൽ 50,000 രൂപ, തൃശൂർ കോർപ്പറേഷൻ മേയർ എം. കെ വർഗീസ് 50,000 രൂപ, കവടിയാർ റസിഡൻസ് അസോസിയേഷൻ്റെ വനിതാ കൂട്ടായ്മ 50,000 രൂപ, നിയമവകുപ്പ് സെക്രട്ടറി കെ .ജി സനൽകുമാർ 50,000 രൂപ, തൃശൂർ സ്വദേശി ഡോ. കവിത മുകേഷ് 25,000 രൂപ, കിടപ്പു രോഗിയായ തിരുവനന്തപുരം കരിക്കകം പൂന്തോപ്പിൽ വീട്ടിലെ ജെ രാജമ്മ പെൻഷൻ തുകയായ 25,000 രൂപ, പ്രമുഖ വ്യവസായി എം. എ യൂസഫി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ ധനസഹായം ലൂലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം. എ നിഷാദ്, റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ എന്നിവർ ചേർന്ന് കൈമാറി.


Share our post

Kerala

കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി

Published

on

Share our post

തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.


Share our post
Continue Reading

Kerala

വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍

Published

on

Share our post

തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത പശുക്കളെയും പരിശോധിച്ചു. ചൈന ബസാറിലെ ക്ഷീര കര്‍ഷകനായ രവിയുടെ നാലു പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു


Share our post
Continue Reading

Trending

error: Content is protected !!