Connect with us

Kerala

റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

on

Share our post

റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്.

സാലറി ചലഞ്ച് നിര്‍ബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഗഡുക്കളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ ഇറക്കും. അതേസമയം, 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ ഫെറ്റോ സ്വാഗതം ചെയ്യുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എസ്.കെ ജയകുമാര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ നിന്ന് തവണകളായി നല്‍കാന്‍ സര്‍ക്കാര്‍ ഓപ്ഷന്‍ നല്‍കണമെന്നും, സ്വമേധയാ നല്‍കുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ അവസരം ഉണ്ടാകണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.


Share our post

Kerala

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം; പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല

Published

on

Share our post

പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2025-’26 അധ്യയനവര്‍ഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ www.stmrs.in -ലൂടെ ഫെബ്രുവരി 10-നകം സമര്‍പ്പിക്കണം.രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം 2,00,000 രൂപയോ അതില്‍ കുറവോ ആയിരിക്കണം. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങള്‍ക്ക് വരുമാനപരിധി ബാധകമല്ല. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍/ പ്രോജക്ട് ഓഫീസര്‍മാര്‍/ ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും.പട്ടികവര്‍ഗ വികസനവകുപ്പിന് കീഴില്‍ വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നീ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ (സി.ബി.എസ്.ഇ. – ഇംഗ്ലീഷ് മീഡിയം) ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയും മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ നടത്തും. പ്രവേശനത്തിന് വരുമാനപരിധി ബാധകമല്ല.


Share our post
Continue Reading

Kerala

അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪

Published

on

Share our post

പാലക്കാട്: അധ്യാപക൪ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാ൪ത്ഥിയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃത൪. മൊബൈൽ ഫോൺ പിടിച്ചു വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. തുട൪ നടപടികൾ അടുത്ത ദിവസം ചേരുന്ന രക്ഷാക൪തൃ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്കൂൾ അധികൃത൪ അറിയിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചു. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. തനിക്ക് മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാര്‍ത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.


Share our post
Continue Reading

Kerala

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; സർക്കാർ നയം അറിയിക്കണമെന്ന് ഹൈക്കോടതി

Published

on

Share our post

കൊച്ചി: കാട്ടുപന്നി ശല്യം പരിഹരിക്കാനുളള വിഷയത്തിൽ എന്താണ് നയമെന്ന് വനം വകുപ്പ് മറുപടി നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജനവാസ മേഖലയില്‍ കയറി വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണം.കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാവുന്നതാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ കാട്ടുപന്നികളെ കൊല്ലാൻ നടപടി സ്വീകരിക്കാവുന്നതാണ്. യോഗ്യരായവരെ ഇതിനായി കണ്ടെത്തണം. തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


Share our post
Continue Reading

Trending

error: Content is protected !!