പാടത്തെ പാഠം പകർന്ന്‌ മഴപ്പൊലിമ

Share our post

കണ്ണൂർ: നാടൻ പാട്ടുകളും നൃത്തവും കായിക മത്സരങ്ങളുമായി മഴപ്പൊലിമ. ചേറിലെ പാഠങ്ങൾ പുതുതലമുറയ്‌ക്ക്‌ പകർന്നു നൽകാനും കൃഷി പ്രോത്സാഹിപ്പിക്കാനുമായി കുടുംബശ്രീ ജില്ലാ മിഷനാണ്‌ മഴപ്പൊലിമ നടത്തി. 20 സിഡിഎസ്സുകളിലായാണ്‌ സംഘടിപ്പിച്ചത്‌. കുട്ടികളും മുതിർന്നവരും ഞാറു നട്ടും പാട്ടുപാടിയും നൃത്തംചെയ്‌തും ഉത്സവമാക്കി. കലാ -കായിക മത്സരങ്ങളും മറ്റു പരിപാടികളും പരിപാടിക്ക്‌ മാറ്റു കൂട്ടി.
ജല–-ഭക്ഷ്യ–-സാമ്പത്തിക–-സാമൂഹിക സുരക്ഷയിൽ സ്വയംപര്യാപ്‌തത കൈവരിക്കുക എന്ന ആശയമാണ്‌ കുടുംബശ്രീ മിഷൻ മുന്നോട്ടുവയ്ക്കുന്നത്. വിത്തുകൾ സംരക്ഷിക്കുക, കൃഷി അറിവുകൾ പങ്കുവയ്‌ക്കുക എന്നിവ കൂടിയാണ്‌ ലക്ഷ്യം.

കണ്ണപുരം സി.ഡി.എസ്സിലെ അയ്യോത്ത് വയലിലാണ്‌ തുടക്കം കുറിച്ചത്. ജെ.എൽ.ജി അംഗങ്ങൾ, പാടശേഖര സമിതി, സ്കൂൾ കോളേജ് വിദ്യാർഥികൾ , ജനപ്രതിനിധികൾ, യുവ ജനസംഘടനകൾ പങ്കെടുത്തു . ചെറുകുന്ന്, ചെറുതാഴം, അഴീക്കോട്, പെരിങ്ങോം–- വയക്കര, കണ്ണപുരം, നാറാത്ത്, കരിവെള്ളൂർ–- പെരളം, കുഞ്ഞിമംഗലം, രാമന്തളി, എരമം, പട്ടുവം, ചെങ്ങളായി, ധർമടം, പിണറായി, കുറുമാത്തൂർ, ശ്രീകണ്ഠപുരം, പാപ്പിനിശേരി എന്നിവിടങ്ങളിൽ നടത്തി. 5340 ജെ.എൽ.ജികളിൽ ആയി 25000ൽപരം കർഷകർ ജില്ലയിൽ കൃഷിചെയ്യുന്നുണ്ട്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!