KOOTHUPARAMBA
കൂത്തുപറമ്പ് മേഖലയിൽ കോടികളുടെ നഷ്ടം
കൂത്തുപറമ്പ്: ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് വലിയ നഷ്ടംവരുത്തിയത്. വെള്ളം ഇരച്ചെത്തിയത് പകൽസമയത്തായതിനാൽ ജീവൻ നഷ്ടമായില്ലെങ്കിലും നൂറുകണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടം ഉൾപ്പെടെ ജീവനോപാധികൾ മുഴുവൻ നഷ്ടമായി. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകളിൽ 80 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മാങ്ങാട്ടിടത്ത് 21, ചിറ്റാരിപ്പറമ്പിൽ 10, മാലൂരിൽ എട്ടും വീടുകൾ തകർന്നു. അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകി വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മാങ്ങാട്ടിടത്തെ നീർവേലി, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തര, മാണിക്കോത്ത് വയൽ, വെള്ളാനപ്പൊയിൽ, ചിറ്റാരിപ്പറമ്പിലെ പൂഴിയോട്, കണ്ണവം, കൈച്ചേരി, തൊടീക്കളം, മൊടോളി, കളരിക്കൽ, വട്ടോളി, ഇടുമ്പ, കോട്ടയിൽ, മുടപ്പത്തൂർ, മാലൂരിലെ ചെമ്മരം, കുണ്ടേരിപ്പൊയിൽ, നിട്ടാറമ്പ്, മുടപ്പത്തൂർ ഭാഗങ്ങൾ മുങ്ങി.
കാർഷിക മേഖലയിൽ വാൻ നാശമുണ്ടായി. മാലൂരിലും കുണ്ടേരിപ്പൊയിലിലും നേന്ത്രവാഴകൃഷി നശിച്ചു. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി. കൈച്ചേരി പുഴയിലെ പാലം, കുട്ടപ്പാലം, നാറാണത്ത് അമ്പലത്തിന് സമീപമുള്ള നടപ്പാലം, ആയിത്തര കോൺക്രീറ്റ് നടപ്പാലം എന്നിവ തകർന്നു. പൊന്നിടിഞ്ഞിമല ഇടിഞ്ഞതിനെ തുടർന്ന് മാലൂർ ടൗണിൽ വെള്ളം കയറി. റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. നീർവേലി പാലോട്ടുകുന്നിലെ 30 കുടുംബങ്ങളെ അഗ്നിരക്ഷാസേന സ്കൂബ ബോട്ട് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. മിക്ക വീടുകളിലെയും ടി.വി, ഫ്രിഡ്ജ്, ഫർണിച്ചർ ഉൾപ്പെടെ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും മറ്റും നശിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയപ്പോൾ ഡി.വൈ.എഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചാണ് പല കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റിയത്. തകരുകയോ വാസയോഗ്യമല്ലാതാവുകയോചെയ്ത വീടുകളിലുള്ളവർ ബന്ധുവീടുകളിൽ കഴിയുകയാണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് റിലീഫ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.
KOOTHUPARAMBA
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൂത്തുപറമ്പ്: ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്ട്സ്മാന് സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം/ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്രസ്തുത ടേഡില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജനുവരി 14ന് രാവിലെ 11ന് ഐ.ടി.ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍- 04902364535 .
KOOTHUPARAMBA
ശരീര സൗന്ദര്യ മത്സരം:സ്വർണ നേട്ടവുമായി ‘അതിഥി’താരം
കൂത്തുപറമ്പ്:ശരീര സൗന്ദര്യ മത്സരരംഗത്ത് പുത്തൻ താരോദയമായി അതിഥിത്തൊഴിലാളി. ബിഹാറിലെ കഗാരിയ സ്വദേശി പത്തൊമ്പതുകാരൻ അർബാസ് ഖാനാണ് ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണക്രമീകരണവും ശീലിച്ച് മികച്ച ബോഡി ബിൽഡറായി നേട്ടം കൊയ്യുന്നത്. നിർമലഗിരിയിയിൽ വെൽഡിങ് തൊഴിലാളിയായ അർബാസ്ഖാൻ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ തലശേരിയിൽ സംഘടിപ്പിച്ച ശരീരസൗന്ദര്യ മത്സരത്തിൽ 55 കി ലോഗ്രാം ജൂനിയർ കാറ്റഗറിയിലാണ് സ്വർണം നേടിയത്. മൂന്നുവർഷം മുമ്പ് ജോലി തേടി കേരളത്തിലെത്തിയ യുവാവിന് മെൻസ് ഫിസിക് മുൻ ലോക ചാമ്പ്യൻ ഷിനു ചൊവ്വയെ പരിചയപ്പെട്ടതോടെയാണ് ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായത്. രണ്ടുവർഷമായി നിർമലഗിരി ഡ്രീം ഫിറ്റ് ജിമ്മിൽ ഷിനുവിന്റെ കീഴിൽ പരിശീലനം നടത്തുന്നു. കഴിഞ്ഞ വർഷം ജില്ലാ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയിരുന്നു.
KOOTHUPARAMBA
കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി
കണ്ണൂർ: കണ്ണവത്ത് വിറക് തേടിപ്പോയ യുവതി തിരിച്ചെത്തിയില്ല; പോലീസും വനം വകുപ്പും തിരച്ചിൽ തുടങ്ങി. വിറക് തേടിപ്പോയ യുവതിയെ കാണാതായിട്ട് ആറുദിവസം. പോലീസും വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കണ്ണൂർ കണ്ണവത്തെ സങ്കേതത്തിലെ നാൽപ്പതുകാരിയെയാണ് കഴിഞ്ഞ 31 മുതൽ കാണാനില്ലെന്ന് കണ്ണവം പോലീസിൽ പരാതി ലഭിച്ചത്. വനത്തിൽ വിറക് തേടി പോയതായാണ് പറയുന്നത്.പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ണവം പൊലീസും കാടിന്റെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. ഇന്നും തിരച്ചിൽ തുടരുകയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു