പ്രമേഹ രോഗമാണോ പ്രശ്നം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഇന്നൊരു സാധാരണ രോഗമായി മാറിയിരിക്കുന്നു. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിർത്താമെന്ന് കരുതരുത്.ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാൻ അത്യാവശ്യമാണ്. നല്ല ശീലങ്ങള്‍ തന്നെയാണ് ഇതില്‍ സുപ്രധാനം. ഈ പുതുവർഷത്തില്‍ പ്രമേഹം കടുത്തതാകുന്ന നമ്മുടെ ജീവിതശൈലിയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ. ഡിക്‌സ ഭാവ്‌സർ സവാലിയ തന്റെ ഇൻസ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ. ടൈപ്പ് 2 പ്രമേഹത്തിൻറെ അടിസ്ഥാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. അമിതവണ്ണമുള്ളവരില്‍ പലർക്കും പ്രമേഹ സാധ്യത കൂടുതലാണ്.
“ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ)അളക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി, പ്രത്യേകിച്ച് പുരുഷൻമാരായ രോഗികള്‍, അരക്കെട്ടിൻറെ ചുറ്റളവ് 40-ല്‍ കൂടുതലാണെങ്കില്‍, സ്ത്രീകളില്‍ അരക്കെട്ടിൻറെ ചുറ്റളവ് 3-ല്‍ കൂടുതലാണെങ്കില്‍, അവർക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പ്രമേഹം, രക്തസമ്മർദം, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു” ഫരീദാബാദ് ഇൻറേണല്‍ മെഡിസിൻ മരേംഗോ ക്യൂആർജി ഹോസ്പിറ്റല്‍ സീനിയർ കണ്‍സള്‍ട്ടൻറ് ഡോ.സന്തോഷ് കുമാർ അഗർവാള്‍ പറയുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ പ്രമേഹ രോഗിക്ക് വരുത്താവുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ സന്തോഷ് കുമാർ നിർദേശിക്കുന്നു.