Connect with us

Kerala

വേദനയോടെ ജന്മനാട് യാത്രാമൊഴിയേകി; ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം

Published

on

Share our post

കൽപ്പറ്റ : ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ എട്ട് പേർക്ക് വയനാട് യാത്രാമൊഴിയേകി. ഒരേ നാട്ടിൽ ജീവിച്ച്, ഒരുമിച്ച് ദുരന്തം കവർന്നെടുത്തവരിൽ എട്ട് പേർക്ക് ഇനി ഒന്നിച്ച് അന്ത്യവിശ്രമം. മുണ്ടക്കൈയിൽ ഉരുൾപ്പൊട്ടൽ ജീവനെടുത്തവരിൽ തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങൾ ഒരുമിച്ച് പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിൽ സംസ്കരിച്ചു. ഇനിയും ഉൾക്കൊളളാൻ കഴിയാത്ത ദുരന്തം കവർന്നവരെ കണ്ണീരോടെയാണ് നാട് യാത്രയാക്കിയത്. മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന കമ്യൂണിറ്റി ഹാളുകളിൽ നിന്നും പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചത്. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷം എട്ട് പേർക്കും ആദരവോടെ അന്ത്യാഞ്ജലിയേകി.  

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 67 മൃതദേഹങ്ങളാണ് ഇനിയും തിരിച്ചറിയപ്പെടാത്തത്. അവരിൽ എട്ട് പേരെയാണ് ഒരേ മണ്ണിൽ അടക്കം ചെയ്തത്. ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും അത് ഞങ്ങളുടെ പ്രിയപ്പെട്ടയാളാണെന്ന് തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ കൃത്യമായ നമ്പറുകൾ രേഖപ്പെടുത്തിയാണ് ഓരോ മൃതദേഹവും സംസ്കരിച്ചത്. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഡി.എന്‍.എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. മൃതദേഹങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് മേപ്പാടി പഞ്ചായത്ത് അധികൃതരെ അറിയിക്കും.

തിരിച്ചറിഞ്ഞില്ലെങ്കിലും എട്ട് പേരും അവനവന്റെ പ്രിയപ്പെട്ടവരാണോ എന്ന ആധിയിലാണ് ഓരോരുത്തതും തോരാ കണ്ണീരോടെ സംസ്കാരച്ചടങ്ങിലും സർവമത പ്രാർത്ഥനയിലും പങ്കെടുത്തത്. ക്യാമ്പുകളിൽ കഴിയുന്നവരും രാത്രി വൈകി നടന്ന സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 

മന്ത്രിമാരായ  കെ. രാജൻ, എ.കെ. ശശീന്ദ്രൻ, എം.ബി.രാജേഷ്, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. അഴുകിത്തുടങ്ങിയ എട്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ ഒടുവിൽ തീരുമാനമായി. പുത്തുമലയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടൽ ഉണ്ടായ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്.  64 സെന്റ് സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്.


Share our post

Kerala

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു

Published

on

Share our post

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്‌സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്‌സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്‌സുകളും താമസിയാതെ നിലവിൽവരും.

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്‌സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.


Share our post
Continue Reading

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Kerala

മകന് കരള്‍ പകുത്തുനല്‍കി അച്ഛന്‍; ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു

Published

on

Share our post

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്.ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!