ഭിന്നശേഷിയുള്ള കുട്ടികൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ് പ്രോഗ്രാം

കണ്ണൂർ : രണ്ട് വയസിനും ആറ് വയസിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്‌കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കുന്നതിന് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം. കുട്ടികളിലെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ആശയ വിനിമയ ശേഷി, ചലന ശേഷി, അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാൻ ഊന്നൽ നൽകിയാണ് സ്‌കൂൾ റെഡിനസ് പോഗ്രാം.
സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഒക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകും. കുട്ടികളിൽ ശരിയായ ഭക്ഷണ ശീലങ്ങൾ വളർത്തുന്നതിലും പദ്ധതി പ്രത്യേക ശ്രദ്ധ നൽകും. പദ്ധതിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ 9288099582 എന്ന നമ്പറിൽ ബന്ധപ്പെടണം.