വയനാട് ദുരന്തം; അശ്ലീല കമന്റിട്ടയാളെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു

കണ്ണൂർ: വയനാട് ദുരന്തത്തെത്തുടർന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദമ്പതിമാർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാർ കൈകാര്യം ചെയ്തു. മുഴക്കുന്ന് എടത്തൊട്ടി സ്വദേശിയെയാണ് നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച് കൈകാര്യം ചെയ്തത്. കമന്റിന് സാമൂഹികമാധ്യമത്തിൽതന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി.