Connect with us

Kerala

ആ ധീരതക്കുമേൽ മരണത്തിന്റെ മൺകൂന; 50 ജീവനുകൾക്ക്‌ രക്ഷകനായി പ്രജീഷ്‌ മടങ്ങി

Published

on

Share our post

ചൂരൽമല : മരണത്തിന്റെ മുന്നിൽ മുട്ടുകുത്തും വരെ പ്രജീഷ്‌ പ്രിയപ്പെട്ടവരെ വീണ്ടെടുക്കുകയായിരുന്നു. ആർത്തലച്ചുവരുന്ന ഉരുളിനോടും ഇരുട്ടിനോടും പോരാടി 50 പേരെ ജീവിതത്തിലേക്ക്‌ കരകയറ്റി. പിന്നെയും തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കാനുള്ള യാത്രയ്‌ക്കിടയിലാണ്‌ പ്രജീഷ്‌ വീണുപോയത്‌. അതിനുമീതെ മരണം മണ്ണിട്ട് മൂടിയപ്പോൾ ചൂരൽമലക്ക് നഷ്ടമായത്‌ പ്രാണനോളം പോന്നൊരു ഉടപ്പിറപ്പിനെ.

ചൂരൽമല ക്ലിനിക്കിന്‌ സമീപം പുഴയോടുചേർന്ന നിരവധി പാടികളിലൊന്നിലാണ്‌ പ്രജീഷ്‌. ആദ്യ ഉരുൾപൊട്ടലിൽ ജലം ഇരച്ച്‌ ഇവിടെയെത്തി. അതോടെ പ്രജീഷും കൂട്ടരും വീട്ടുകാരെയെല്ലാം വിളിച്ചുണർത്തി, പലരെയും നിർബന്ധിച്ച്‌ പുറത്തിറക്കി. രണ്ടുതവണ മലകയറി അവരെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. കനത്തമഴ നിലയ്‌ക്കാതെ പെയ്യുന്നതിനിടെ പ്രജീഷിന്റെ ഫോണിലേക്ക് വീണ്ടും വിളി വന്നുകൊണ്ടേയിരുന്നു. സ്കൂൾ റോഡിലെ സുഹൃത്തുക്കളും പരിചയക്കാരുമാണ്‌. വീട്ടിൽ കുടുങ്ങിയെന്നും രക്ഷിക്കണേയെന്നുമുള്ള യാചനയും നിലവിളികളും മാത്രം. മറിച്ചൊന്നും ചിന്തിച്ചില്ല, പ്രജീഷ് ജീപ്പുമെടുത്തിറങ്ങി.

പോകരുതെന്ന്‌ പലരും അപകടമുന്നറിയിപ്പ്‌ നൽകി വിലക്കിയിട്ടും പ്രജീഷ് വഴങ്ങിയില്ല. സഹായം അഭ്യർഥിക്കുമ്പോൾ എങ്ങനെ ഇരിക്കാനാകുമെന്ന മറുചോദ്യത്തിനുമൊപ്പം ജീപ്പ്‌ ഇരുട്ടിനെ കീറിമുറിച്ച്‌ ചൂരൽമല പാലം കടന്നുപോയി. കൂടുതൽപേർ കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പാലംകടന്ന് പോകുമ്പോഴാണ്‌ രണ്ടാമത്തെ ഉരുൾപൊട്ടിയത്‌. ആർത്തലച്ചുവന്ന ഉരുൾ പ്രജീഷിനെയും ജീപ്പിനെയും വലിച്ചെടുത്ത് കൊണ്ടുപോയി. ചൂരൽമലപാലത്തിനൊപ്പം പ്രജീഷും കടപുഴകി.. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വജീവൻ നഷ്ടമായ ‘റിയൽ ഹീറോ’യായി പ്രജീഷ്‌. പരേതനായ വേലായുധനാണ് അച്ഛൻ. അമ്മ: രമണി. പ്രവീൺ, പ്രഭിത എന്നിവർ സഹോദരങ്ങൾ.


Share our post

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Kerala

മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി. കെ.ധന്യയാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!