Connect with us

MATTANNOOR

കണ്ണൂർ വിമാനത്താവളത്തിൽ മയിലുകൾ എത്തുന്നത് കൂടുന്നു; വിമാനയാത്രയ്ക്ക് തടസ്സം

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മയിലുകൾ കൂടുന്നു. പാർക്കിങ്ങിലും റോഡിലും മയിലുകൾ എത്തി തുടങ്ങി. പ്രവേശന കവാടം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കാട്ടിലും പാർക്കിങ്ങിന് മുൻവശത്തുള്ള കാട്ടിലും രാജ്യാന്തര കാർഗോ കെട്ടിട പരിസരത്തും വിമാനത്താവള ചുറ്റുമതിലിന് സമീപത്തുള്ള വീടുകളിലും മയിൽ ഭക്ഷണം തേടിയെത്തി തുടങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം വിമാനത്താവള റൺവേക്ക് സമീപം നാഗവളവിൽ തലശ്ശേരി–മട്ടന്നൂർ റോഡ് മുറിച്ച് കടന്ന് മയിലുകൾ ഇക്കരെ കടക്കുന്നത് കണ്ടവരുണ്ട്. വിമാനത്താവള പരിസരത്ത് മയിലുകൾ പെരുകിയതോടെ വിമാന യാത്രയ്ക്ക് തടസ്സമാണെന്ന് എയർലൈനുകൾ കിയാൽ വഴി ചൂണ്ടിക്കാണിച്ചതോടെ വിഷയം മന്ത്രിയുടെ അടുത്ത് വരെ എത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഇക്കാര്യം മന്ത്രിയുടെ അടുത്ത് എത്തിയതോടെ വിമാനത്താവള പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം നൽകിയിരുന്നു. വിമാനത്താവള പരിസരത്തെ മയിൽ ശല്യം പഠിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും റൺവേയിലേക്ക് കയറുന്നത് വനം ദ്രുത കർമസേന തടയുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. വിമാനത്താവള പരിസരത്തെ വീടുകളിലും വേനൽക്കാലത്ത് മയിലുകൾ നിത്യ സന്ദർശകരായിരുന്നു. അടുത്ത ദിവസങ്ങളിലാണ് മയിലുകൾ വിമാനത്താവളത്തിന് ഉള്ളിൽ ആളുകൾ കണ്ട് തുടങ്ങിയത്. ‘വിമാനത്താവളത്തിലെ മയിലുകളെ’ സംബന്ധിച്ചുള്ള പഠനം നടത്തി വരികയാണെന്നും റിപ്പോർട്ട് അനുസരിച്ച് ഉന്നത അധികാരികളുമായി കൂടി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.


Share our post

MATTANNOOR

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Continue Reading

MATTANNOOR

സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

Published

on

Share our post

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർ‌ലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിൽ എക്സൈസ് റെയ്ഡിൽ ചാരായവും വാഷും പിടികൂടി

Published

on

Share our post

മട്ടന്നൂർ : എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. പൂട്ടിയിട്ട മറ്റൊരു വീട്ടിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കല്ലിലാംതോട്ടിൽ ബിജേഷിനെതിരെ കേസെടുത്തു, ബിജേഷ് ഒളിവിലാണ് . റെയ്ഡിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ. ഉത്തമൻ, പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ , കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസമാരായ റിനീഷ് ഓർക്കാട്ടേരി, എ.കെ. റിജു , സി.വി.റിജുൻ , ജി .ദൃശ്യ എന്നിവരുമുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!