പേരാവൂർ പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പറും തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും

പേരാവൂർ: പഞ്ചായത്ത് 12 ആം വാർഡിലെ മെമ്പർ എം.ഷൈലജ ടീച്ചറും വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും വയനാടിന് കൈത്താങ്ങാവും. വാർഡ് മെമ്പർ ഒരു മാസത്തെ ഓണറേറിയവും തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസത്തെ വേതനവും വയനാട് ദുരിതബാധിതർക്കുള്ള ഫണ്ടിലേക്ക് നല്കും.