ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രിയും കുടുംബവും

Share our post

തിരുവനന്തപുരം: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പങ്കാളിയായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അതേസമയം ദുരിതാശ്വാസ നിധിയിലേക്കായി മലിനമനസുകൾ നടത്തുന്ന വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായങ്ങൾ പ്രവഹിക്കുകയാണ്‌. ദുഷ്‌പ്രചരണത്തിന്‌ ജനങ്ങൾ പുല്ലുവില നൽകുന്നില്ലെന്നതിന്‌ തെളിവാണ്‌ ഓരോ ദിവസവും സി.എം.ഡി.ആർ.എഫ്‌ അക്കൗണ്ടിലേക്ക്‌ എത്തുന്ന ചെറുതും വലുതുമായ തുകകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!