Connect with us

Kerala

യു.ജി.സി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ

Published

on

Share our post

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാര്‍ഡും പരീക്ഷാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ജൂണ്‍ 18ന് എഴുത്തുപരീക്ഷയായാണ് നെറ്റ് എക്‌സാം നടത്തിയത്. രണ്ടു ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ ഒരു ദിവസം കഴിഞ്ഞ് റദ്ദാക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. മുന്‍പുള്ള പരീക്ഷകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി ജൂണില്‍ എഴുത്തുപരീക്ഷ മോഡില്‍ നടത്തുകയായിരുന്നു.


Share our post

Kerala

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Published

on

Share our post

വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്‍പ്പിക്കുന്നതില്‍തൊട്ട് തിരിച്ചെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും പാക്കേജുകളുമായി മുന്നോട്ടുവരികയാണ്. ഇതിനിടയില്‍ സ്‌കൂള്‍ അധികൃതര്‍ മറന്നുപോകുന്നുണ്ട് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രമേ ഏല്‍പ്പിക്കാവൂ എന്നാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. രണ്ടുവര്‍ഷം മുന്‍പ് നടന്ന വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അതുവരെ നിലനിന്നിരുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കുകയായിരുന്നു. അംഗീകാരമുണ്ടോയെന്നൊന്നും നോക്കാതെ, വിനോദയാത്രയ്ക്കായി എല്ലാ വര്‍ഷവും കൊണ്ടുപോകുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെ അതത് സ്‌കൂളുകാര്‍ ഏല്‍പ്പിക്കുകയാണ്.

അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുറവാണെന്നും അവരുടെ പാക്കേജ് പലതും താങ്ങാനാകാത്തതാണെന്നും പ്രിന്‍സിപ്പല്‍മാരും പ്രഥമാധ്യാപകരും പറയുന്നു. നടപടിക്രമങ്ങള്‍ ഒന്നൊന്നായി പാലിച്ചാണ് കുട്ടികളെയും കൊണ്ട് വിനോദയാത്രയ്ക്ക് പോകുന്നതെന്ന് അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പോകുന്നതിന് മുന്‍പ് വാഹനത്തിന്റെ സുരക്ഷിതത്വം മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍ പരിശോധിക്കുന്നതുമുതല്‍ തുടങ്ങുന്നു ഉത്തരവാദിത്വമെന്ന് ടൂറിസ്റ്റ് ആന്‍ഡ് ഗൈഡ് ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ടെഡ് ടോണി ടോം പറഞ്ഞു.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കുറവ്

കേരള ടൂറിസം അക്രഡിറ്റേഷനുള്ളവരാണ് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ടൂറിസം വിഷയത്തില്‍ ബിരുദധാരിയാകും ഇവര്‍ക്ക് കീഴിലുള്ള ഗൈഡുകള്‍. സര്‍ക്കാരിന്റെ പരിശീലനം ലഭിക്കുന്നുണ്ട് ഇവര്‍ക്ക്. എന്നാല്‍ സംസ്ഥാനത്ത് 60-ല്‍ താഴെ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മാത്രമേയുള്ളൂ. രണ്ടോ മൂന്നോ ജില്ലയില്‍ മാത്രമാണ് 10-ലധികം ഓപ്പറേറ്റര്‍മാരുള്ളത്.അംഗീകാരമില്ലാത്ത ടൂര്‍ ഓപ്പറേറ്റര്‍ക്കാണ് പാക്കേജ് നല്‍കുന്നതെങ്കില്‍ യാത്രയ്ക്കിടെ എന്തെങ്കിലും അപകടം നടന്നാല്‍ കുടുങ്ങുന്നത് പ്രഥമാധ്യാപകനോ പ്രിന്‍സിപ്പലോ ആയിരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍

  • രാവിലെ ആറിനുമുന്‍പും രാത്രി 10-നുശേഷവും യാത്ര പാടില്ല.
  • സര്‍ക്കാര്‍ അംഗീകരിച്ച ടൂര്‍ ഓപ്പേറേറ്റര്‍ മുഖേന മാത്രമേ യാത്ര പോകാവൂ.
  • യാത്രയില്‍ പങ്കാളികളാകുന്നവരുടെ പേരുവിവരങ്ങള്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും കൈമാറണം.
  • അപകടകരമായ ഇടങ്ങളില്‍ കുട്ടികളെയുംകൊണ്ട് പോകരുത്.
  • 15 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ മേല്‍നോട്ടച്ചുമതല നല്‍കണം.
  • പെണ്‍കുട്ടികളുടെ മേല്‍നോട്ടച്ചുമതല അധ്യാപികമാര്‍ക്കായിരിക്കണം.
  • യാത്രയ്ക്കിടയില്‍ അധ്യാപകര്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്.


Share our post
Continue Reading

Kerala

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Published

on

Share our post

പൂജാ അവധിയിലെ തിരക്ക് കുറയ്ക്കാൻ കേരളത്തിന് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലേക്കും പുറത്തേയ്ക്കുമായി രണ്ട് ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. ചെന്നൈ മലയാളികൾക്ക് വലിയ അനുഗ്രഹമായി കോട്ടയം – ചെന്നൈ സെന്റർ സ്പെഷ്യൽ തീവണ്ടിയാണ് ഒന്ന്. ചെന്നൈ സെൻട്രലിൽ നിന്ന് 10,12 തീയതികളിൽ രാത്രി 11.55നാണ് ട്രെയിൻ പുറപ്പെടുക. പിറ്റേ ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയം എത്തും. കോട്ടയത്തു നിന്ന് ഒക്ടോബർ 11,13 തീയതികളിൽ വൈകുന്നേരം 4.45ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം കാലത്ത് 8.20നാണ് ചെന്നൈ സെൻട്രലിൽ എത്തുക. ആകെ 4 സർവീസുകൾ മാത്രമാണ് ഈ ട്രെയിനിനുള്ളത്. 8 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കൊച്ചുകളുമാണ് ട്രെയിനിലുണ്ടാകുക. എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

മലബാർ മേഖലയിലുള്ളവർക്ക് വലിയ ഉപകാരമാകുന്ന എറണാകുളം ജങ്ഷൻ – മംഗലാപുരം ജങ്ഷൻ തീവണ്ടിയാണ് മറ്റൊന്ന്. ഒക്ടോബർ 10 ഉച്ചയ്ക്ക് 12.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9 മണിക്ക് മംഗലാപുരം എത്തും. തുടർന്ന് പിറ്റേ ദിവസം (ഒക്ടോബർ 11) ഉച്ചയ്ക്ക് 1.50ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.25ന് എറണാകുളം എത്തും. ആകെ 2 സർവീസുകൾ മാത്രമാണ് ഉണ്ടാകുക. ആലുവ, തൃശൂർ, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് സ്റ്റോപ്പുകൾ.


Share our post
Continue Reading

Kerala

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Published

on

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.കൊച്ചിയിൽ 19-ന് പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് കൗണ്ടർ പ്രവർത്തിക്കുക.കണ്ണൂരിൽ 20-ന് പത്ത് മണി മുതൽ അഞ്ച് വരെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് രേഖകൾ സ്വീകരിക്കുക.23 വരെ കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജണൽ ഓഫീസിലും 10 മുതൽ അഞ്ച് വരെ രേഖകൾ സ്വീകരിക്കും.


Share our post
Continue Reading

Kerala2 mins ago

സ്‌കൂള്‍ ടൂറുകള്‍ അടുത്തുവരുന്നു, ഉറപ്പാക്കേണ്ടത് സുരക്ഷ; കുട്ടികളുടെ വിനോദയാത്ര കുട്ടിക്കളിയല്ല

Kannur6 mins ago

ഫിസിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവ്

Kerala9 mins ago

മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ; സ്‌പെഷ്യൽ ട്രെയിനുകൾ ഈ സംസ്ഥാനങ്ങളിലേക്ക്

Kerala22 mins ago

ഹജ്ജ്: രേഖകൾ സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും പ്രത്യേക കൗണ്ടർ

Kerala1 hour ago

സര്‍വകലാശാലകള്‍ ഇനി ഒരു കുടക്കീഴില്‍, പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ ‘കെ-റീപ്’ വഴി

Kannur1 hour ago

വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

Kerala1 hour ago

സ്ക്രീൻ ടൈം കൂടുന്നത് ഒന്‍പത്,പത്ത് വയസ്സുകാരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നു

health2 hours ago

ടോയ്‌ലറ്റിൽ ഫോൺ കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; രോഗവുമായിട്ടാവാം തിരിച്ചിറങ്ങുന്നത്

PERAVOOR2 hours ago

വായന്നൂരിൽ കുറുനരിയുടെ കടിയേറ്റ ആറുപേർ ചികിത്സയിൽ

Kannur2 hours ago

ഓണ്‍ലൈൻ തട്ടിപ്പുകാര്‍ക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!