Connect with us

PERAVOOR

പേരാവൂർക്കാരുടെ നെഞ്ചിടിപ്പേറുന്നു; ഇവിടമാകുമോ മറ്റൊരു മേപ്പാടി?

Published

on

Share our post

പേരാവൂർ : രണ്ടുവർഷംമുമ്പുള്ള ആഗസ്‌ത്‌ ഒന്നിനാണ്‌ പേരാവൂരിനെ നടുക്കി ഉരുൾപൊട്ടിയത്‌. ഒരു കുഞ്ഞുൾപ്പെടെ രണ്ട് ജീവനെടുത്താണ്‌ അന്നത്തെ രാത്രി പുലർന്നത്‌. രണ്ടുവർഷത്തിനിപ്പുറവും അതേ ഭീതി നെഞ്ചേറ്റിയാണ്‌ പേരാവൂർ, കണിച്ചാർ നിവാസികളുടെ ജീവിതം കടന്നുപോകുന്നത്‌. കണിച്ചാർ പഞ്ചായത്തിലെ മൂന്ന് വാർഡ്‌, കോളയാട്ടെ ഒരു വാർഡ്‌, പേരാവൂരിലെ രണ്ടും വാർഡുകളിലായി രണ്ടായിരത്തോളം കുടുംബങ്ങൾ ഈ താഴ്വാര പ്രദേശത്ത്‌ താമസിക്കുന്നുണ്ട്‌. വയനാട്‌ ജില്ലയുമായി അതിർത്തി പങ്കിടുന്ന പേര്യ ചുരവും കണിച്ചാർ പഞ്ചായത്തിലെ സെമിനാരിവില്ല എസ്റ്റേറ്റ് ഭൂമിയിലും രൂപപ്പെട്ട വിള്ളൽ ഇവരെ ആശങ്കയിലാഴ്‌ത്തുകയാണ്‌. 

കണ്ണൂർ –വയനാട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്‌ നിടുംപൊയിൽ –പേര്യ ചുരം റോഡ്‌. ചുരത്തിലെ ഏറ്റവും മുകളിലുള്ള നാലാംവളവിലെ റോഡ്‌ മുഴുവൻ വിള്ളൽവീണ്‌ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയാണ്‌ ആശങ്കയുയർത്തുന്നത്‌. 29-ാം മൈലിലുളള നാലാമത്തെ ഹെയർപിൻ വളവിലെ റോഡാണ്‌ പൊട്ടിയടർന്നത്‌. പത്ത്‌ മീറ്ററിലധികം മണ്ണിട്ട്‌ ഉയർത്തി നിർമിച്ച റോഡിന്റെ അടിഭാഗത്ത് സോയിൽപൈപ്പിങ്‌ പ്രതിഭാസത്തിലൂടെ മണ്ണ്‌ നീങ്ങിയതാണ്‌ വിള്ളലിന്‌ കാരണമെന്ന്‌ കരുതുന്നു. 

 2022ലെ ഉരുൾപൊട്ടലിൽ ചുരം റോഡിന്റെ നിരവധി ഭാഗങ്ങൾ മലവെള്ളത്തിൽ പൊട്ടിപ്പിളർന്നിരുന്നു. സർക്കാർ ഈ ഭാഗങ്ങളിലെ എൺപത്‌ ശതമാനവും റോഡുകൾ നവീകരിച്ചു. ഇതിന്‌ പിന്നാലെയാണ്‌ വീണ്ടും പേര്യ ചുരത്തിൽ അപകടകരമായ വിള്ളലുകൾ രൂപപ്പെട്ടത്‌. 40 മീറ്ററിലധികം നീളത്തിൽ റോഡ് താഴ്‌ന്നിട്ടുണ്ട്‌. റോഡിന്റെ വശത്തുളള സംരക്ഷണ ഭിത്തിയടക്കം താഴ്‌ന്നു. വിള്ളൽ വീണ ഭാഗത്തെ റോഡ്‌ അമ്പത്‌മീറ്ററോളം നീളത്തിൽ വീണ്ടും മണ്ണിട്ട്‌ പുനർനിർമിക്കേണ്ടി വരും. 

കണ്ണവം വനത്തിൽ വലിയമലയുടെ ഇടയിൽ നിർമിച്ച ഈ റോഡിലും പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടതോടെ മല ഇടിച്ചിൽ ഭീതിയിലാണ്‌ നാട്ടുകാർ. കഴിഞ്ഞ തവണ ചെറുതും വലുതുമായ 32 ഉരുൾപൊട്ടലാണ്‌ പ്രദേശത്തുണ്ടായത്‌. കണിച്ചാർ, പേരാവൂർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ തുടങ്ങുന്നത്‌ ഈ മലയിൽ നിന്നാണെന്നതും അപകടഭീതി ഉയർത്തുന്നു.


Share our post

PERAVOOR

ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി

Published

on

Share our post

പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.


Share our post
Continue Reading

PERAVOOR

പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രിയാഘോഷം ബുധനാഴ്ച

Published

on

Share our post

പേരാവൂർ : പുരളിമല ഹരിശ്ചന്ദ്രക്കോട്ടയിൽ ശിവരാത്രി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ എട്ടിന് പേരാവൂർ തെരു മഹാഗണപതി ക്ഷേത്ര പരിസരത്ത് നിന്നും 8:30ന് വെള്ളർവള്ളി നരസിംഹ ക്ഷേത്ര പരിസരത്തു നിന്നും ഹരിശ്ചന്ദ്ര കോട്ടയിലേക്ക് ശിവ പഞ്ചാക്ഷരി നാമജപയാത്ര നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങിയവർ സംബന്ധിക്കും.


Share our post
Continue Reading

PERAVOOR

റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി.രാജേഷ് ആദ്യ വായ്പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി.വേണുഗോപാലൻ, സി.ടി.അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി.പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!