പട്ടികവർഗ വിദ്യാർഥികൾക്ക് പ്രോത്സാഹന സഹായധനം
കണ്ണൂർ : 2024 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന സഹായധനം നൽകുന്നു. വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് പകർപ്പ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം.
തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ടി.ആർ.ഡി.എം ആറളം, കണ്ണൂർ ഐ.ടി.ഡി.പി ഓഫീസുകളിലോ ഓഗസ്റ്റ് 16-ന് മുൻപ് അപെക്സ് സമർപ്പിക്കണം. ഫോൺ: 0497-2700357.