വയനാട്ടുകാര്‍ക്ക് 1 ജിബി ഡാറ്റ സൗജന്യം,പോസ്റ്റ്‌പെയ്ഡ് ബില്‍ തീയ്യതി നീട്ടി; സഹായവുമായി വി

Share our post

കൊച്ചി: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ടെലികോം സേവനദാതാവായ വി (വോഡഫോണ്‍ ഐഡിയ). ഇതിന്റെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമായി ഏഴ് ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈല്‍ ഡാറ്റ സൗജന്യമായി വി ലഭ്യമാക്കി. അധിക ഡാറ്റ ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ആകും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ അവസാന തീയതി 10 ദിവസത്തേക്ക് നീട്ടി നല്‍കുകയും ചെയ്തുവയനാട്ടില്‍ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമഗ്രികള്‍ ശേഖരിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ വി സ്റ്റോറുകളിലും ലഭ്യമാക്കി. ഏതൊരാള്‍ക്കും അവരുടെ അടുത്തുള്ള വി സ്റ്റോറില്‍ ദുരിതാശ്വാസ സാമഗ്രികള്‍ സംഭാവന ചെയ്യാം.വയനാട്ടിലെ ജനങ്ങളെ അവരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിക്കാനായി ഗുരുതരമായി ബാധിച്ച പ്രദേശങ്ങളില്‍ 17 സൈറ്റുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 263 സൈറ്റുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ഈ സൈറ്റുകള്‍ ഒപ്റ്റിമല്‍ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കാന്‍ അവയുടെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വി കേരള, തമിഴ്‌നാട് ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് ആര്‍. എസ്. ശാന്താറാം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!