സൈക്കോളജി അപ്രൻ്റീസ് താത്കാലിക നിയമനം

Share our post

തലശ്ശേരി : ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ, തലശ്ശേരി ദാറുൽ ഇർഷാദ് അറബിക് കോളേജ് എന്നീ കോളേജുകളിലേക്കായി സൈക്കോളജി അപ്രൻറീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള(എം.എ/ എം.എസ്.സി) ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ജീവനി പദ്ധതി, ക്ലിനിക്കൽ കൗൺസലിംഗ് തുടങ്ങിയ മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും

അഭിമുഖം ആഗസ്റ്റ് രണ്ടിന് രാവിലെ 11ന് ഗവ.ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡുക്കേഷൻ പ്രിൻസിപ്പൽ ഓഫീസിൽ. ഫോൺ 0490 2320227, 9188900212.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!