ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്അപ്പ് വായ്പ പദ്ധതി

Share our post

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്അപ്പ് വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. 3 ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. 6-8% വരെ പലിശനിരക്കില്‍ വായ്പ അനുവദിക്കുന്നതാണ്. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം എസ്,ബി.എസ്.എം.എസ്, ബിടെക്, ബി.എച്.എം.എസ്, ബി.ആര്‍ക്, വെറ്റിനറി സയന്‍സ്, ബി എസ് സി അഗ്രികള്‍ച്ചര്‍, ബീഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി,എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്സ്, ഡയറി സയന്‍സ്,ഫിസിക്കല്‍ എജുക്കേഷന്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം.

പ്രായം 40 വയസ്സ് കവിയാന്‍ ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി,സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ഡയറി ഫാം അക്ക്വിക്കള്‍ച്ചര്‍,ഫിറ്റ്‌നസ് സെന്റര്‍,ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും .പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

വായ്പ തുകയുടെ 20% പരമാവധി 2 ലക്ഷം രൂപ വരെ പിന്നോക്ക വിഭാഗ വികസന വകുപ്പ്

സബ്‌സിഡിയായ് അനുവദിക്കും. ടി തുക അപേക്ഷകന്റെ വായ്പ അക്കൗണ്ടില്‍ വരവ് വയ്ക്കുന്നതാണ്.

അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ തലശ്ശേരി കീഴന്തിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.

ഫോണ്‍ നമ്പര്‍ 04902960600

Whatsapp number 8089770067


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!