ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം; ഇപ്പോള്‍ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവു വന്ന സീറ്റുകളിലക്ക് ബനാറസ് ഹിന്ദു സര്‍വകലാശാല (BHU) സ്‌പോട്ട് റൗണ്ട് രജിസ്‌ട്രേഷന്‍ നടത്തുന്നു. 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സി.ഇ.യു.ടി പി.ജി പരീക്ഷയ്ക്ക് പങ്കെടുത്തവര്‍ക്ക് സമര്‍ഥ് പോര്‍ട്ടലിലൂടെ അപ്ലിക്കേഷനുകള്‍ സമര്‍പ്പിക്കാം. അപ്ലിക്കേഷന്‍ നല്‍കുന്ന സമയത്ത് പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്, പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് ഷീറ്റ്, ബിരുദത്തിന്റെ എല്ലാ സെമസ്റ്ററിലെയും മാര്‍ക്ക് ഷീറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, മറ്റ് വിവരങ്ങള്‍ എന്നിവയും കൈയില്‍ കരുതണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വേളയില്‍ രജിസ്‌ട്രേഷന്‍ ഫീസും അടയ്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.bhu.ac.in/Site/Home/1_2_16_Main-Site