Connect with us

Kerala

സംസ്ഥാനത്ത് സ്കൂൾ സമയം എട്ടു മുതൽ ഒരു മണി വരെയാക്കാൻ ശുപാർശ

Published

on

Share our post

തിരുവനന്തപുരം: സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം.

ചിലവിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക്‌ രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിർദേശിച്ചു.കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈക്രമീകരണത്തിൽ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990-കളിൽ സ്കൂൾസമയം ചർച്ചയായിരുന്നു. പഠനകോൺഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ.) പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാർശനൽകി. 2007-ൽ മുൻചീഫ് സെക്രട്ടറി സി.പി. നായർ അധ്യക്ഷനായുള്ള സമിതി ഒന്നുമുതൽ പത്തുവരെ ക്ലാസുകാർക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാർ, പ്രോജക്ട്, സർഗാത്മകം, കായികം തുടങ്ങിയ പ്രവർത്തനങ്ങൾക്ക്‌ സമയംകണ്ടെത്തണമെന്നും പറഞ്ഞിരുന്നു – ഖാദർ കമ്മിറ്റി ചൂണ്ടിക്കാട്ടി.


Share our post

Kerala

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ-കെവൈസി പൂർത്തിയാക്കണം

Published

on

Share our post

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.


Share our post
Continue Reading

Kerala

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

Published

on

Share our post

വയനാട് :മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകള്‍ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 207 വായ്പകളിലായി 385.87 ലക്ഷം രൂപ എഴുതിത്തള്ളാനാണ് ഭരണ സമിതി അനുമതി നല്‍കിയത്.നേരത്തെ 9 വായ്പകളിലായി 6.36 ലക്ഷം രൂപ എഴുതി തള്ളിയിരുന്നു. ദുരന്തം ഉണ്ടായ ശേഷം ഓഗസ്റ്റ് മാസത്തില്‍ തന്നെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചിരുന്നു. ദേശസാല്‍കൃത ബാങ്കുകളില്‍ ഉള്ള വായ്പകള്‍ എഴുതി തള്ളണമെന്ന ആവശ്യത്തില്‍ ഇതുവരെയും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.2024 ഓഗസ്റ്റ് 12ന് ചേർന്ന യോഗത്തിലായിരുന്നു വായ്പ എഴുതി തള്ളാനുള്ള തീരുമാനം ബാങ്ക് എടുത്തിരുന്നത്. മരണപ്പെട്ടവർ, വീട് നഷ്ട്ടവർ, ദാനം നഷ്ടപ്പെട്ടവർ, സ്ഥാപനം നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ, വഴിയും യാത്ര സൗകര്യവും നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 207 വായ്പകളാണ് കേരളം ബാങ്ക് എഴുതി തള്ളിയത്.

ചൂരല്‍മല ഉള്‍പ്പെടെയുള്ള മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമുണ്ടായി. പരമാവധി 2 ലക്ഷം രൂപയുടെ വായ്പ പദ്ധതി നടപ്പിലാക്കാനാണ് ബാങ്കിന്റെ തീരുമാനം.മരണപ്പെട്ടവരുടെ 10 6.63 ലക്ഷം, വീട് നഷ്ടപ്പെട്ടവരുടെ 139.54 ലക്ഷം, സ്ഥലം നഷ്ടപ്പെട്ടവർ 40.53 ലക്ഷം, സ്ഥാപനം നഷ്ടപ്പെട്ടവർ 50.05 ലക്ഷം,തൊഴില്‍ നഷ്ടപ്പെട്ടവർ 65.53 ലക്ഷം, കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവർ 37.51 ലക്ഷം എന്നിവയും വഴിയും യാത്രാ സൗകര്യങ്ങളും നഷ്ടപ്പെട്ടവരുടെ 28.38ലക്ഷവും, കൃഷി നഷ്ടപ്പെട്ടവരുടെ 3 9.96 ലക്ഷവും, മറ്റുള്ളവ വരുടെ 7.75 ലക്ഷവും ഉള്‍പ്പെടെ ഉള്ള വയ്പ്പകളാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ എഴുതിത്തൊള്ളാനോ സംസ്ഥാന സർക്കാരിന്റെ ആവശ്യത്തില്‍ മറുപടി നല്‍കാനോ ഇതുവരെയും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം താപനില കൂടും

Published

on

Share our post

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. വിവിധ ജില്ലകളിൽ ഇന്ന് മുതൽ മാർച്ച് ഏഴുവരെ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.മാർച്ച് ഏഴുവരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 -3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 05 മുതൽ 07 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!