വയനാടിന് കൈത്താങ്ങായി സിനിമാ പ്രവർത്തകർ

Share our post

കൊച്ചി : വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അളവില്ലാതെ സംഭാവനകൾ നൽകുകയാണ് ചലച്ചിത്ര താരങ്ങളും പ്രവർത്തകരും. മമ്മൂട്ടിയും ദുൽഖറും ആദ്യഘട്ട സഹായമായി 35 ലക്ഷം രൂപ കൈമാറി. ഫഹദിന്റേയും നസ്രിയയുടേയും ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണ കമ്പനി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ദിലീഷ് പോത്തനും ശ്യാം പുഷ്ക്കറും ഭാവനസ്റ്റുഡിയോസിന്റെ പേരിൽ ദുരിതാശ്വാസ നിധിയിലേക്ക് രൂപ കൈമാറിയതായി അറിയിച്ചു. ഉലകനായകൽ കമലഹാസൻ 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

നടന്‍ വിക്രം 20 ലക്ഷരൂപയും, രശ്മിക മന്ദാന പത്ത് ലക്ഷരൂപയും, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. സിനിമാ സംവിധായകനും അഭിനേതാവുമായ ബേസിൽ ജോസഫ് ഏവരോടും സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!