കൊട്ടിയൂരിൽ ചെക്ക്പോസ്റ്റ്; പരിശോധന കർശനമാക്കി

Share our post

കൊട്ടിയൂർ: മേപ്പാടി ഉരുൾ പൊട്ടൽ ദുരന്തത്തെ തുടർന്ന്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സം ഉണ്ടാക്കും വിധം കാഴ്‌ചക്കാർ എത്തുന്നത്‌ തടയാൻ വാഹന യാത്രാ പരിശോധന പൊലീസ്‌ കർശനമാക്കി. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്തെ ചെക്ക് പോസ്റ്റ് വഴി രേഖകൾ പരിശോധിച്ച് വയനാട് നിവാസികളെയും സന്ദർശനത്തിന് അടിയന്തര ആവശ്യമുള്ളവരെയും മാത്രമാണ് കടത്തി വിടുക. പാൽ ചുരം ഭാഗത്തും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ദുരന്തബാധിത സ്ഥലത്തേക്കുള്ള സഹായങ്ങൾ സ്വീകരിക്കാൻ റവന്യു വിഭാഗം കൗണ്ടറും തുടങ്ങി. ചെക്ക് പോസ്റ്റിന് അരികിലായി ക്ഷേത്ര കെട്ടിടത്തിലുള്ള ഔട്ട് പോസ്റ്റിലാണ് ഇവ ശേഖരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!