ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാൻ ആപ്പും വെബ്സൈറ്റും; ഒരാഴ്ച്ചക്കുള്ളിൽ ഉപയോഗ സജ്ജമാക്കും

Share our post

കൊച്ചി : കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജി.എസ്.ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചക്കുള്ളിൽ ഉപയോഗ സജ്ജമാക്കും. “ലാൻഡ് സ്ലൈഡ് സസ്പെക്ടബിലിറ്റി മാപ്പ്” (LSM) എന്നാണ് ഈ ആപ്പിന്റെ പേര്.

മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റിപാർപ്പിക്കാൻ പുതിയ സംവിധാനം വരുന്നതോടെ കഴിഞ്ഞേക്കും. കേരളത്തിൽ സംഭവിച്ച ഓരോ ദുരന്തങ്ങൾക്ക് ശേഷം വിദഗ്ധ സംഘങ്ങൾ നൽകുന്ന നിർദേശങ്ങൾ പലതും സ്വീകരിക്കാതെ പോകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ എൽ.എസ്.എം കാര്യക്ഷമമാക്കുക ആവശ്യമാണ്.

അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 282 ആയി. ഇനിയും സംഖ്യ ഉയർന്നേക്കും മൂന്നാം ദിവസം മുണ്ടക്കൈയിലും വെള്ളയാർമലയിലും ചൂരൽമലയിലും തിരച്ചിൽ പുരോഗമിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. തിരച്ചിലിന് കൂടുതൽ യന്ത്രങ്ങൾ ഇന്നെത്തും. വയനാട്ടിലെ ആസ്പത്രിയിൽ ഇതുവരെ ലഭിച്ചത് 143 മൃതദേഹങ്ങളും 91 ശരീരഭാഗങ്ങളുമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!